ഡ്രൈവിങ് ടെസ്റ്റ് പരിഷ്കരണം; പ്രതിഷേധം ശക്തം

സംസ്ഥാന വ്യാപകമായി കരിദിനം ആചരിക്കുമെന്ന് ഓൾ കേരള മോട്ടോർ ഡ്രൈവിംഗ് സ്കൂൾ ഇൻസ്ട്രക്ടേഴ്സ് ആൻഡ് വർക്കേഴ്സ് അസോസിയേഷനും അറിയിച്ചു.
ഡ്രൈവിങ് ടെസ്റ്റ് പരിഷ്കരണം; പ്രതിഷേധം ശക്തം

തിരുവനന്തപുരം: ഡ്രൈവിങ് ടെസ്റ്റ് പരിഷ്കരണം മെയ് രണ്ടിന് പ്രാബല്യത്തില്‍ വരാനിരിക്കെ പ്രതിഷേധം ശക്തം. നാളെ മുതൽ സമരം പ്രഖ്യാപിച്ചിരിക്കുകയാണ് സംയുക്ത സംഘടനകള്‍. ഡ്രൈവിംഗ്-ലോണെഴ്സ് ടെസ്റ്റ് ബഹിഷ്കരിക്കുമെന്നും ഡ്രൈവിംഗ് സ്കൂൾ ഓണേഴ്സ് സമിതി. സംസ്ഥാന വ്യാപകമായി കരിദിനം ആചരിക്കുമെന്ന് ഓൾ കേരള മോട്ടോർ ഡ്രൈവിംഗ് സ്കൂൾ ഇൻസ്ട്രക്ടേഴ്സ് ആൻഡ് വർക്കേഴ്സ് അസോസിയേഷനും അറിയിച്ചു.

ഡ്രൈവിങ് ടെസ്റ്റുകളുടെ എണ്ണം പഴയപടിയാക്കണമെന്നതുള്‍പ്പെടെ വിവിധ ആവശ്യങ്ങള്‍ ഉന്നയിച്ചാണ് സംയുക്ത സംഘടനകള്‍ സമരം പ്രഖ്യാപിച്ചത്. ഡ്രൈവിങ് ടെസ്റ്റ് ബഹിഷ്കരിച്ചും ടെസ്റ്റ് ഗ്രൗണ്ട് നിശ്ചലമാക്കിയുമായിരിക്കും സിഐടിയു, ഐഎന്‍ടിയുസി, ബിഎംഎസ് തുടങ്ങിയ സംഘടനകൾ പ്രതിഷേധിക്കുക. ഡ്രൈവിങ് പരിഷ്ക്കരണവുമായി ബന്ധപ്പെട്ട് മന്ത്രി ഏകപക്ഷീയമായി ഇറക്കിയ സര്‍ക്കുലര്‍ പിന്‍വലിക്കുന്നതുവരെ സമരം തുടരുമെന്ന് സംയുക്ത തൊഴിലാളി യൂണിയൻ നേതാക്കള്‍ വ്യക്തമാക്കി. ആര്‍ടി ഓഫീസിലെ സേവനങ്ങളോട് സഹകരിക്കില്ലെന്നും സിഐടിയു പറഞ്ഞു.

ട്രാൻസ്പോർട്ട് കമ്മീഷണർ ഇറക്കിയ സർക്കുലർ പിൻവലിക്കുന്നത് വരെ സംസ്ഥാന വ്യാപകമായി ഡ്രൈവിംഗ് സ്കൂളുകൾ അടച്ചിടും എന്ന് ഡ്രൈവിംഗ് സ്കൂൾ ഓണേഴ്സ് സമിതി അറിയിച്ചു. ഡ്രൈവിംഗ്-ലോണെഴ്സ് ടെസ്റ്റ് ബഹിഷ്കരിക്കുമെന്നും ഇവർ മുന്നറിയിപ്പ് നൽകി. സംസ്ഥാന വ്യാപകമായി കരിദിനം ആചരിക്കുമെന്ന് ഓൾ കേരള മോട്ടോർ ഡ്രൈവിംഗ് സ്കൂൾ ഇൻസ്ട്രക്ടേഴ്സ് ആൻഡ് വർക്കേഴ്സ് അസോസിയേഷനും അറിയിച്ചു.

പ്രതിഷേധങ്ങൾക്കിടയിലും പരിഷ്‌ക്കാരവുമായി മുന്നോട്ട് പോകാൻ തന്നെയാണ് വകുപ്പിൻറെ തീരുമാനം. പ്രതിഷേധത്തെ തുടർന്ന് ചില ഇളവുകൾക്കും മന്ത്രി നിർദേശം നൽകിയിരുന്നു. എന്നാൽ ഇത് സർക്കുലറായി ഇറങ്ങാത്തതിനാൽ ഉദ്യോഗസ്ഥർക്കിടയിൽ ആശയകുഴപ്പം നിലനിൽക്കുകയാണ്.

ഡ്രൈവിങ് ടെസ്റ്റ് പരിഷ്കരണം; പ്രതിഷേധം ശക്തം
സൈബര്‍ ആക്രമണം, വാട്‌സാപ്പില്‍ അശ്ലീല സന്ദേശം; മേയറുടെ പരാതിയില്‍ കേസെടുത്ത് പൊലീസ്

Related Stories

No stories found.
logo
Reporter Live
www.reporterlive.com