ബിജെപിക്ക് തിരിച്ചടി; തിരുവനന്തപുരം ജില്ലാ കമ്മിറ്റി അംഗം ഫ്രാൻസിസ് ആൽബർട്ട് കോൺഗ്രസിൽ ചേർന്നു

തിരുവനന്തപുരം കോൺ​ഗ്രസ് സ്ഥാനാർത്ഥി ശശി തരൂർ എംപി, എം എം ഹസ്സൻ എന്നിവരും ചേർന്നാണ് ഫ്രാൻസിസ് ആൽബർട്ടിനെ കോൺ​ഗ്രസ് പാർട്ടിയിലേക്ക് സ്വീകരിച്ചത്
ബിജെപിക്ക് തിരിച്ചടി; തിരുവനന്തപുരം ജില്ലാ കമ്മിറ്റി അംഗം ഫ്രാൻസിസ് ആൽബർട്ട് കോൺഗ്രസിൽ ചേർന്നു

തിരുവനന്തപുരം: ബിജെപി ജില്ലാ കമ്മിറ്റി അംഗം ഫ്രാൻസിസ് ആൽബർട്ട് കോൺഗ്രസിൽ ചേർന്നു. നേരത്തെ കോൺ​ഗ്രസ് നേതാവായിരുന്ന അദ്ദേഹം പാർട്ടി വിട്ട് ബിജെപിയിൽ ചേരുകയായിരുന്നു. ഇപ്പോൾ കോൺഗ്രസിൽ തിരിച്ച് എത്തിയിരിക്കുകയാണ്. തിരുവനന്തപുരം കോൺ​ഗ്രസ് സ്ഥാനാർത്ഥി ശശി തരൂർ എംപി, എം എം ഹസ്സൻ എന്നിവർ ചേർന്നാണ് ഫ്രാൻസിസ് ആൽബർട്ടിനെ കോൺ​ഗ്രസ് പാർട്ടിയിലേക്ക് സ്വീകരിച്ചത്.

ബിജെപിക്ക് തിരിച്ചടി; തിരുവനന്തപുരം ജില്ലാ കമ്മിറ്റി അംഗം ഫ്രാൻസിസ് ആൽബർട്ട് കോൺഗ്രസിൽ ചേർന്നു
'രണ്ടില എന്‍ഡോസള്‍ഫാന്‍ അടിച്ചപോലെയായി';ഫ്രാന്‍സിസ് ജോര്‍ജിന് പിന്തുണയുമായി മാണി ഗ്രൂപ്പ് നഗരസഭാംഗം

ബിജെപി നേതാക്കൾ തീര മേഖലയിൽ പണം നൽകി വോട്ടുപിടിക്കാൻ ശ്രമിക്കുന്നുവെന്ന് ഫ്രാൻസിസ് ആൽബർട്ട് ആരോപിച്ചു. കോൺ​ഗ്രസിൽ അം​ഗത്വം എടുത്തതിന് ശേഷമായിരുന്നു ആരോപണം. ഇക്കാര്യം താൻ നേരത്തെ കേട്ടിട്ടുണ്ടെന്നായിരുന്നുവെന്ന് ശശി തരൂരും പ്രതികരിച്ചു. ബിജെപി നേതാക്കൾ തന്നെയാണോ പണം നൽകുന്നതെന്ന് തനിക്ക് അറിയില്ലെന്നും തരൂര്‍ പറഞ്ഞു.

Related Stories

No stories found.
logo
Reporter Live
www.reporterlive.com