കാട്ടുപന്നി ശല്യം; വാഴത്തോട്ടത്തിൽ കാവലിരുന്ന കർഷകൻ മരിച്ചു

പഴയ ചാക്കുകളുടെ പുറത്തായിരുന്നു രാത്രിയിൽ രാമചന്ദ്രൻ കിടന്നിരുന്നത്
കാട്ടുപന്നി ശല്യം; വാഴത്തോട്ടത്തിൽ കാവലിരുന്ന കർഷകൻ മരിച്ചു

പാലക്കാട്: പാലക്കാട് ചളവറയിൽ കാട്ടുപന്നിയുടെ ശല്യം മൂലം വാഴത്തോട്ടത്തിൽ കാവലിരുന്ന കർഷകൻ മരിച്ചു. പാലക്കാട് ചളവറ തൃക്കാരമണ്ണ വാരിയത്തൊടിയിലെ രാമചന്ദ്രനെയാണ് (48) കൃഷിയിടത്തിന് സമീപത്തുള്ള ഇടവഴിയിൽ മരിച്ച നിലയിൽ കണ്ടെത്തിയത്. ഹൃദയാഘാതമാണ് മരണകാരണമെന്നാണ് പ്രാഥമിക നി​ഗമനം.

കാട്ടുപന്നിക്കൾ വരുന്നുണ്ടോ എന്ന് നോക്കാനും ഓടിച്ചു വിടാനുമായി വാഴത്തോട്ടത്തോട് ചേർന്നുള്ള ഇടവഴിയിലാണ് രാമചന്ദ്രൻ കിടന്നിരുന്നത്. പഴയ ചാക്കുകളുടെ പുറത്തായിരുന്നു രാത്രിയിൽ രാമചന്ദ്രൻ കിടന്നിരുന്നത്. ചെർപ്പുളശ്ശേരി പൊലീസ് സ്ഥലത്തെത്തി ഇൻക്വസ്റ്റ് നടപടികൾ സ്വീകരിച്ചു. മൃതദേഹം പോസ്റ്റ്മോർട്ടത്തിന് ശേഷം പാലക്കാട് ജില്ല ആശുപത്രിയിലേക്ക് മാറ്റി.

കാട്ടുപന്നി ശല്യം; വാഴത്തോട്ടത്തിൽ കാവലിരുന്ന കർഷകൻ മരിച്ചു
'പാനൂരിലേത് ചെറിയ ഒരു പടക്കം പൊട്ടൽ‘ ; പരിഹസിച്ച് എ വിജയരാഘവൻ

Related Stories

No stories found.
logo
Reporter Live
www.reporterlive.com