കെ കെ ശൈലജയ്ക്കെതിരായ സോഷ്യൽ മീഡിയ അധിക്ഷേപം; വടകര പൊലീസ് കേസെടുത്തു

മിൻഹാജ് പാലോളി എന്നയാളുടെ പേരിലാണ് കേസെടുത്തിരിക്കുന്നത്

dot image

കോഴിക്കോട്: ഇടതുപക്ഷ സ്ഥാനാർത്ഥി കെ കെ ശൈലജയ്ക്കെതിരായ സോഷ്യൽ മീഡിയ അധിക്ഷേപത്തിൽ കേസെടുത്ത് വടകര പൊലീസ്. മിൻഹാജ് പാലോളി എന്നയാളുടെ പേരിലാണ് കേസെടുത്തിരിക്കുന്നത്. വ്യക്തിഹത്യ നടത്തുന്ന രീതിയിൽ ചിത്രങ്ങൾ മോർഫ് ചെയ്ത് പ്രചരിപ്പിച്ചു എന്ന പരാതിയിന്മേലാണ് നടപടി.

കെ കെ ശൈലജയെ വടകരയിൽ സ്ഥാനാർത്ഥിയായി തീരുമാനിച്ചതിന് പിന്നാലെ ലൈംഗിക ചുവയോടെ മോർഫ് ചെയ്ത ചിത്രങ്ങൾ പ്രചരിപ്പിക്കുന്നു എന്നാണ് പരാതി. വടകര ലോക്സഭാ മണ്ഡലം തിരഞ്ഞെടുപ്പ് കമ്മിറ്റി സെക്രട്ടറിയാണ് പരാതി നൽകിയത്. ഐപിസി 153, കേരള പൊലീസ് ആക്ട് 120 (ഒ) വകുപ്പുകൾ പ്രകാരമാണ് കേസ്.

അന്യഗ്രഹത്തെ കുറിച്ചും അന്യഗ്രഹ ജീവികളെ കുറിച്ചും തിരഞ്ഞു; ദുരൂഹതയൊഴിയാതെ മലയാളികളുടെ മരണം

സംഭവത്തിന്റെ പശ്ചാത്തലത്തിൽ കെ കെ ശൈലജയുടെ തിരഞ്ഞെടുപ്പ് കമ്മിറ്റി വാർത്താ സമ്മേളനം നടത്തിയിരുന്നു. എതിർ സ്ഥാനാർത്ഥിയുടെ പ്രേരണ, ചിത്രങ്ങൾ മോർഫ് ചെയ്ത സംഭവത്തിന് പിന്നിലുണ്ടെന്ന് കെ കെ ശൈലജ നേരത്തെ ആരോപണം ഉന്നയിച്ചിരുന്നു.

dot image
To advertise here,contact us
dot image