സിഎംആര്‍എല്‍ മാസപ്പടി: മാത്യു കുഴല്‍നാടന്റെ ഹര്‍ജിയില്‍ വിധി ഇന്ന്

മുഖ്യമന്ത്രിക്കും മകള്‍ക്കുമെതിരെ ഫെബ്രുവരി 29 നാണു മാത്യു കുഴല്‍നാടന്‍ എംഎല്‍എ ഹര്‍ജി സമര്‍പ്പിച്ചത്
സിഎംആര്‍എല്‍ മാസപ്പടി: മാത്യു കുഴല്‍നാടന്റെ ഹര്‍ജിയില്‍ വിധി ഇന്ന്

തിരുവനന്തപുരം: മാസപ്പടി വിവാദത്തില്‍ മുഖ്യമന്ത്രിക്കും മകള്‍ വീണാ വിജയനുമെതിരെ അന്വേഷണം ആവശ്യപ്പെട്ടുള്ള മാത്യു കുഴല്‍നാടന്റെ ഹര്‍ജിയില്‍ വിധി ഇന്ന്. തിരുവനന്തപുരം വിജിലന്‍സ് കോടതിയാണ് വിധി പറയുക. മുഖ്യമന്ത്രിക്കും മകള്‍ക്കുമെതിരെ ഫെബ്രുവരി 29 നാണു മാത്യു കുഴല്‍നാടന്‍ എംഎല്‍എ ഹര്‍ജി സമര്‍പ്പിച്ചത്.

രേഖകള്‍ ഉള്‍പ്പെടെ മാത്യു പരാതി നല്‍കിയെങ്കിലും കേസെടുക്കാന്‍ വിജിലന്‍സ് തയ്യാറായിരുന്നില്ല. കോടതി ഇടപെട്ട് കേസ് എടുപ്പിക്കണം എന്നാവശ്യപ്പെട്ടാണ് മാത്യു കുഴല്‍നാടന്‍ കോടതിയെ സമീപിച്ചത്. പിണറായി വിജയനും മകള്‍ വീണയുമടക്കം ഏഴു പേരാണ് കേസിലെ എതിര്‍കക്ഷികള്‍.

സേവനങ്ങളൊന്നും നല്‍കാതെയാണ് സിഎംആര്‍എല്ലില്‍ നിന്നും വീണ പണം കൈപ്പറ്റിയതെന്നാണ് ഹര്‍ജിയിലെ ആരോപണം. മുഖ്യമന്ത്രി പിണറായി വിജയന്‍, മകള്‍ വീണ വിജയന്‍, സിഎംആര്‍എല്‍, സിഎംആര്‍എല്‍ എം ഡി, എക്‌സാലോജിക് എം ഡി എന്നിവരെ എതിര്‍കക്ഷികളാക്കിയാണ് മാത്യു കുഴല്‍നാടന്‍ ഹര്‍ജി നല്‍കിയത്.

Related Stories

No stories found.
logo
Reporter Live
www.reporterlive.com