വീണ്ടും ട്രെയിനില് ടിടിഇക്ക് നേരെ ആക്രമണം; ആക്രമിച്ചത് ഭിക്ഷക്കാരന്, ഓടി രക്ഷപ്പെട്ടു

തമ്പാനൂര് റെയില്വേ സ്റ്റേഷനില് വെച്ചാരുന്നു സംഭവം

dot image

തിരുവനന്തപുരം: ട്രെയിനില് വീണ്ടും ടിടിഇക്ക് നേരെ ആക്രമണം. തിരുവനന്തപുരം-കോഴിക്കോട് ജനശദാബ്ദി എക്സ്പ്രസിലെ ടിടിഇ ജയ്സനാണ് ആക്രമിക്കപ്പെട്ടത്. ഇയാളെ ആക്രമിച്ച ഭിക്ഷക്കാരന് ഓടി രക്ഷപ്പെട്ടു.

തമ്പാനൂര് റെയില്വേ സ്റ്റേഷനില് വെച്ചാരുന്നു സംഭവം. മുഖത്തിനടിയേറ്റ ജയ്സന്റെ കണ്ണിന് പരിക്കേറ്റിട്ടുണ്ട്. ഭിക്ഷക്കാരന് ട്രെയിനില് കയറുന്നത് തടയാന് ശ്രമിച്ചപ്പോഴായിരുന്നു ആക്രമണം. ഭക്ഷണ വില്പ്പനക്കാരെയും ആക്രമിച്ച ശേഷം ഇയാള് ട്രെയിനില് കയറാന് ശ്രമിക്കുകയായിരുന്നു.

കഴിഞ്ഞ ദിവസമാണ് ട്രെയിനില് അതിഥി തൊഴിലാളിയുടെ ആക്രമണത്തില് ടിടിഇ കൊല്ലപ്പെട്ടത്. ടിക്കറ്റില്ലാതെ റിസര്വേഷന് കോച്ചില് കയറിയതിന് പിഴ അടക്കാന് ആവശ്യപ്പെട്ടതിനിടെ തുടര്ന്നായിരുന്നു ഒഡിഷ സ്വദേശിയായ പ്രതി ടിടിഇ കെ വിനോദിനെ ട്രെയിനില് നിന്ന് തള്ളിയിട്ട് കൊലപ്പെടുത്തിയത്. പ്രതി രജനികാന്തയെ പൊലീസ് അറസ്റ്റ് ചെയ്തിരുന്നു.

'ഒരുമിച്ച് താമസിക്കണമെന്ന് നിര്ബന്ധിച്ചു, വീട്ടില് പ്രശ്നമായി'; കുറ്റം സമ്മതിച്ച് പ്രതി
dot image
To advertise here,contact us
dot image