കാലനായി വീണ്ടും ടിപ്പര്‍; ജീവന്‍ നഷ്ടമായത് അച്ഛനും മകള്‍ക്കും

അമിത വേഗതയിലാണ് ടിപ്പര്‍ ലോറി വന്നതെന്ന് നാട്ടുകാര്‍
കാലനായി വീണ്ടും ടിപ്പര്‍; ജീവന്‍ നഷ്ടമായത് അച്ഛനും മകള്‍ക്കും

കൊച്ചി: പെരുമ്പാവൂരില്‍ ടിപ്പര്‍ ലോറി ബൈക്കിന് പിന്നില്‍ ഇടിച്ചുണ്ടായ അപകടത്തില്‍ രണ്ട് പേര്‍ മരിച്ചു. കോതമംഗലം സ്വദേശിയായ എല്‍ദോസ്, മകള്‍ ബ്ലസി എന്നിവരാണ് മരിച്ചത്. പെരുമ്പാവൂര്‍ താന്നിപ്പുഴയിലായിരുന്നു അപകടമുണ്ടായത്.

ഇന്ന് രാവിലെ എട്ട് മണിയോടെയായിരുന്നു അപകടം. അമിത വേഗതയിലാണ് ടിപ്പര്‍ ലോറി വന്നതെന്ന് നാട്ടുകാര്‍ പ്രതികരിച്ചു. ടിപ്പര്‍ ബൈക്കിന് പിന്നില്‍ ഇടിക്കുകയായിരുന്നു. ഇടിച്ച ശേഷം 10 മീറ്ററോളം നിരങ്ങിനീങ്ങിയ ശേഷമാണ് ടിപ്പര്‍ നിന്നത്.

മരിച്ച എല്‍ദോ കൃഷി അസിസ്റ്റന്റ് ഓഫീസറാണ്. ബ്ലസി നഴ്‌സിങ് വിദ്യാര്‍ത്ഥിയാണ്. ബ്ലസിയെ അങ്കമാലി റെയില്‍വേ സ്റ്റേഷനിലാക്കാന്‍ പോകുന്നതിനിടെയാണ് അപകടമുണ്ടായത്. ബ്ലസി സംഭവസ്ഥലത്തുവെച്ചും എല്‍ദോസ് ആശുപത്രിയിലേക്ക് കൊണ്ടുപോകും വഴിയുമാണ് മരിച്ചത്. ഇരുവരുടെയും മൃതദേഹങ്ങള്‍ അങ്കമാലിയിലെ സ്വകാര്യ ആശുപത്രിയില്‍ സൂക്ഷിച്ചിരിക്കുകയാണ്.

കാലനായി വീണ്ടും ടിപ്പര്‍; ജീവന്‍ നഷ്ടമായത് അച്ഛനും മകള്‍ക്കും
രാഹുല്‍ ഗാന്ധി വയനാട്ടില്‍, കൂടെ പ്രിയങ്കയും; ഇന്ന് നാമനിര്‍ദേശ പത്രിക സമര്‍പ്പിക്കും

Related Stories

No stories found.
logo
Reporter Live
www.reporterlive.com