സിദ്ധാർത്ഥിൻ്റെ അച്ഛൻ്റെ പ്രതികരണം വൈകാരിക തലത്തിൽ നിന്നും ഉടലെടുത്തത്, കുടുംബത്തിനൊപ്പം; പിഎം ആർഷോ

കോളേജ് ഹോസ്റ്റലുകളിൽ പ്രവേശിക്കേണ്ട ആവശ്യം എസ്എഫ്ഐ സംസ്ഥാന സെക്രട്ടറിക്കില്ലെന്നും സിദ്ധാർത്ഥൻ്റെ അച്ഛന് ലഭിച്ചത് തെറ്റായി വിവരമാണെന്നും ആർഷോ
സിദ്ധാർത്ഥിൻ്റെ അച്ഛൻ്റെ പ്രതികരണം വൈകാരിക തലത്തിൽ നിന്നും ഉടലെടുത്തത്, കുടുംബത്തിനൊപ്പം; പിഎം ആർഷോ

തിരുവനന്തപുരം: സിദ്ധാർത്ഥിൻ്റെ അച്ഛൻ്റെ പ്രതികരണം വൈകാരിക തലത്തിൽ നിന്നും ഉടലെടുത്തതെന്ന് എസ്എഫ്ഐ സംസ്ഥാന സെക്രട്ടറി പി എം ആർഷോ. രാഷ്ട്രീയം ഇല്ലെന്ന് വിശ്വസിക്കുന്നു. എസ്എഫ്ഐ എന്നും സിദ്ധാർത്ഥന്റെ കുടുംബത്തിനൊപ്പമാണെന്നും ആർഷോ വ്യക്തമാക്കി.ഒരിക്കൽ മാത്രമാണ് വെറ്റിനറി സർവകലാശാലയ്ക്കുള്ളിൽ പ്രവേശിച്ചത്. അത് സിദ്ധാർത്ഥന്റെ മരണശേഷം. കോളേജ് ഹോസ്റ്റലുകളിൽ പ്രവേശിക്കേണ്ട ആവശ്യം എസ്എഫ്ഐ സംസ്ഥാന സെക്രട്ടറിക്കില്ലെന്നും സിദ്ധാർത്ഥൻ്റെ അച്ഛന് ലഭിച്ചത് തെറ്റായി വിവരമാണെന്നും ആർഷോ വ്യക്തമാക്കി.

സിദ്ധാർത്ഥൻ റാഗിങ്ങിന് ഇരയായ കാലയളവിൽ എസ്എഫ്ഐ സംസ്ഥാന സെക്രട്ടറി പി എം അർഷോ ഹോസ്റ്റലിൽ സ്ഥിരം സന്ദർശകനായിരുന്നുവെന്നും സിദ്ധാർത്ഥന് നേരെയുണ്ടായ അക്രമത്തിന് ആർഷോ ഉത്തരവാദിയാണെന്നും ആർഷയെ കേസിൽ പ്രതിചേർക്കണമെന്നും സിദ്ധാർത്ഥൻ്റെ അച്ഛൻ ജയപ്രകാശ് നേരത്തെ ആവശ്യപ്പെട്ടിരുന്നു.

കണ്ണൂർ സർവകലാശാല സെനറ്റ് നോമിനേഷനുമായി ബന്ധപ്പെട്ട് ചാൻസിലർ വീണ്ടും സംഘപരിവാർ പ്രവർത്തകരെ തിരുകി കയറ്റുന്നുവെന്നും എസ്എഫ്ഐ സംസ്ഥാന സെക്രട്ടറി കുറ്റപ്പെടുത്തി. ആർഎസ്എസ് പ്രവർത്തകരെ വീണ്ടും നോമിനേറ്റ് ചെയ്യാൻ ചാൻസലർ ശ്രമിക്കുകയാണ്. ജന്മഭൂമി പത്രത്തിൻ്റെ പ്രാദേശിക ലേഖകനെയാണ് മാധ്യമ മേഖലയിൽ നിന്ന് ലിസ്റ്റിലുൾപ്പെടുത്തിയത്. കായിക മേഖലയിൽ സി കെ വിനീതിൻ്റെ പേരുൾപ്പെടെ ഒഴിവാക്കി ഡിസിസി ജനറൽ സെക്രട്ടറി ബിജു ഉമ്മറുടെ പേര് ചാൻസലർ ലിസ്റ്റിൽ ഉൾപ്പെടുത്തി. കെ സുധാകരൻ്റെ അനുനായിയാണ് സംഘപരിവാരത്തിൻ്റെ ലിസ്റ്റിലുള്ളത്. ആർഎസ്എസും കോൺഗ്രസും തമ്മിൽ ഉടമ്പടി ഉണ്ടാക്കി. അതിൻ്റെ തെളിവാണ് കോൺഗ്രസുകാർ സംഘപരിവാരത്തിൻ്റെ ലിസ്റ്റിൽ ഉൾപ്പെട്ടതെന്നും പി എം ആർഷോ ആരോപിച്ചു.

Related Stories

No stories found.
logo
Reporter Live
www.reporterlive.com