കരുവന്നൂർ കള്ളപ്പണ ഇടപാട് കേസ്; സിപിഐഎം തൃശ്ശൂർ ജില്ലാ സെക്രട്ടറിക്ക് വീണ്ടും ഇ ഡി നോട്ടീസ്

കള്ളപ്പണം വെളുപ്പിക്കലുമായി ബന്ധപ്പെട്ട അന്വേഷണത്തിൻ്റെ വിശദാംശങ്ങൾ പങ്കുവച്ച് തിരഞ്ഞെടുപ്പ് കമ്മീഷനും ധനമന്ത്രാലയത്തിനും കത്ത് നൽകിയതിന് പിന്നാലെയാണ് ഇ ഡി സിപിഐഎം ജില്ലാ സെക്രട്ടറിക്ക് നോട്ടീസ് നൽകിയിരിക്കുന്നത്
കരുവന്നൂർ കള്ളപ്പണ ഇടപാട് കേസ്; സിപിഐഎം 
തൃശ്ശൂർ ജില്ലാ സെക്രട്ടറിക്ക് വീണ്ടും ഇ ഡി നോട്ടീസ്

കൊച്ചി: കരുവന്നൂർ കള്ളപ്പണ ഇടപാട് കേസിൽ സിപിഐഎം തൃശ്ശൂർ ജില്ലാ സെക്രട്ടറി എം എം വർഗീസിന് വീണ്ടും ഇ ഡി നോട്ടീസ്. ബുധനാഴ്ച വീണ്ടും ചോദ്യം ചെയ്യലിന് ഹാജരാകണമെന്നാണ് നിർദ്ദേശം. കരുവന്നൂർ ബാങ്കിലെ സിപിഐഎം അക്കൗണ്ടുകളുമായി ബന്ധപ്പെട്ടാണ് ചോദ്യം ചെയ്യൽ. ഇത് അഞ്ചാം തവണയാണ് എം എം വർഗീസിന് ചോദ്യം ചെയ്യലിന് ഹാജരാകാൻ ഇ ഡി നോട്ടീസ് നൽകുന്നത്.

കരുവന്നൂർ ബാങ്കിൽ സിപിഐഎമ്മിന് അഞ്ച് അക്കൗണ്ടുകൾ ഉണ്ടെന്ന് ഇ ഡി കണ്ടെത്തിയിരുന്നു. കള്ളപ്പണം വെളുപ്പിക്കലുമായി ബന്ധപ്പെട്ട അന്വേഷണത്തിൻ്റെ വിശദാംശങ്ങൾ പങ്കുവച്ച് തിരഞ്ഞെടുപ്പ് കമ്മീഷനും ധനമന്ത്രാലയത്തിനും ഇ ഡി കത്ത് നൽകിയതിന് പിന്നാലെയാണ് സിപിഐഎം ജില്ലാ സെക്രട്ടറിക്ക് നോട്ടീസ് നൽകിയത്. പാർട്ടി അക്കൗണ്ടുകളിലേക്ക് ബിനാമി ലോണുകളുടെ കമ്മീഷൻ തുക എത്തിയെന്നും തട്ടിപ്പ് പുറത്തായതിനു പിന്നാലെ ഈ അക്കൗണ്ടുകളിൽ നിന്ന് തുക പിൻവലിച്ചെന്നുമാണ് ഇഡി യുടെ കണ്ടെത്തൽ.

Related Stories

No stories found.
logo
Reporter Live
www.reporterlive.com