ഇഡിയെ പേടിയില്ലെന്ന് തോമസ് ഐസക്; നാമനിര്‍ദ്ദേശ പത്രിക സമര്‍പ്പിച്ചു

തന്റെ സ്ഥാനാര്‍ത്ഥിത്വത്തില്‍ കോണ്‍ഗ്രസുകാര്‍ക്ക് പ്രശ്‌നമുണ്ടാകുമെന്നും തോമസ് ഐസക് പറഞ്ഞു.
ഇഡിയെ പേടിയില്ലെന്ന് തോമസ് ഐസക്; നാമനിര്‍ദ്ദേശ പത്രിക സമര്‍പ്പിച്ചു

പത്തനംതിട്ട: പത്തനംതിട്ട മണ്ഡലത്തിലെ എല്‍ഡിഎഫ് സ്ഥാനാര്‍ഥി തോമസ് ഐസക് നാമനിര്‍ദേശ പത്രിക സമര്‍പ്പിച്ചു. ഇ ഡിയെ പേടിയില്ലെന്നും പത്തനംതിട്ടയില്‍ വിജയം ഉറപ്പാണെന്നും പത്രിക സമര്‍പ്പിച്ച് അദ്ദേഹം പ്രതികരിച്ചു.

ഒന്നാം പിണറായി സര്‍ക്കാര്‍ നടപ്പാക്കിയ വികസന പ്രവര്‍ത്തനം പത്തനംതിട്ടയില്‍ തന്നെ തുണക്കും. എല്‍ഡിഎഫ് ഒറ്റക്കെട്ടാണ്. ആലപ്പുഴയിലെ മാലിന്യ നിര്‍മ്മാര്‍ജ്ജന പദ്ധതി കേരളത്തിനാകെ മാതൃകയാണ്. ചെയ്തവര്‍ ചെയ്ത കാര്യം പറയും തെരഞ്ഞെടുപ്പില്‍ വോട്ടും ചോദിക്കും. തന്റെ സ്ഥാനാര്‍ത്ഥിത്വത്തില്‍ കോണ്‍ഗ്രസുകാര്‍ക്ക് പ്രശ്‌നമുണ്ടാകുമെന്നും തോമസ് ഐസക് പറഞ്ഞു.

ആരെ വേണമെങ്കിലും ഇഡി അറസ്റ്റ് ചെയ്യട്ടെ. തന്നെ പൊക്കിയെടുത്ത് കൊണ്ട് പോകാന്‍ ഇഡിക്ക് പറ്റില്ല. കിഫ്ബി വഴി എങ്ങനെ പണം ചെലവാക്കിയെന്ന് താന്‍ സമൂഹ മാധ്യമത്തില്‍ പോസ്റ്റിടാം. മന്ത്രി വീണാ ജോര്‍ജ്ജ്, ഡെപ്യൂട്ടി സ്പീക്കര്‍ ചിറ്റയം ഗോപകുമാര്‍, മുന്‍ മന്ത്രി മാത്യു ടി. തോമസ് എന്നിവരോടൊപ്പമെത്തി മൂന്ന് സെറ്റ് പത്രികയാണ് തോമസ് ഐസക് സമര്‍പ്പിച്ചത്. കുടുംബശ്രീ പ്രവര്‍ത്തകരാണ് ഐസക്കിന് കെട്ടിവെക്കാനുള്ള പണം നല്‍കിയത്.

Related Stories

No stories found.
logo
Reporter Live
www.reporterlive.com