11 ലക്ഷത്തിന്റെ കടബാധ്യത; എം എല് അശ്വിനിയുടെ കെെവശം 25,000 രൂപയും 14 സെന്റും വീടും

അശ്വിനിയുടെ ഭര്ത്താവിന്റെ കൈവശം 10,000 രൂപയുണ്ട്.

11 ലക്ഷത്തിന്റെ കടബാധ്യത; എം എല് അശ്വിനിയുടെ കെെവശം 25,000 രൂപയും 14 സെന്റും വീടും
dot image

കാസര്കോട്: കാസര്കോട് എന്ഡിഎ സ്ഥാനാര്ത്ഥി എം എല് അശ്വിനിയുടെ കൈവശമുള്ളത് 25,000 രൂപയും 14 സെന്റും വീടും. ഇതുകൂടാതെ 71 സെന്റ് ആദായമില്ലാത്ത ഭൂമിയുമുണ്ട്. ലോക്സഭാ തിരഞ്ഞെടുപ്പിന്റെ നാമനിര്ദേശ പത്രിക സമര്പ്പിച്ചപ്പോള് നല്കിയ സത്യവാങ്മൂലത്തിലാണ് സ്വത്ത് വിവരങ്ങള് ഉള്പ്പെടുത്തിയിരിക്കുന്നത്.

അശ്വിനിയുടെ ഭര്ത്താവിന്റെ കൈവശം 10,000 രൂപയുണ്ട്. കനറാ ബാങ്കിന്റെ വോര്ക്കാടി ശാഖയിലെ അക്കൗണ്ടില് 4,710 രൂപയും കേരള ഗ്രാമീണ് ബാങ്കിന്റെ പാവൂര് ശാഖയിലെ അക്കൗണ്ടില് 29,804 രൂപയും വോര്ക്കാടി സഹകരണ ബാങ്കിന്റെ ശാഖയില് 4,700 രൂപയും എസ്.ബി.ഐ. കാസര്കോട് ശാഖയില് 5,000 രൂപയും സ്ഥിരനിക്ഷേപമുണ്ട്. ഭര്ത്താവിന്റെ പേരില് കര്ണാടക ബാങ്കിന്റെ മുടിപ്പ് ശാഖയില് 1,518 രൂപയും ബാങ്ക് ഓഫ് ബറോഡ സുങ്കതകട്ട ശാഖയില് 5,000 രൂപയും നിക്ഷേപമുണ്ട്.

ഏത് കോണ്ഗ്രസ്സുകാരനും നാളെ ബിജെപി ആകുമെന്ന അവസ്ഥ: മുഖ്യമന്ത്രി

11 ലക്ഷത്തിന്റെ കടബാധ്യതയാണ് അശ്വനിക്കുള്ളത്. കേരള ഗ്രാമീണ് ബാങ്കിന്റെ പാവൂര് ശാഖയില് 9,34,841 രൂപയുടെ ഭവനവായ്പയും കനറാ ബാങ്കിന്റെ വോര്ക്കാടി ശാഖയില് 1,63,556 രൂപ കാര്ഷിക വായ്പയുമാണുള്ളത്. അശ്വിനിയുടെ ഭര്ത്താവിന്റെ പേരില് 27 സെന്റ് സ്ഥലമാണുള്ളത്. അശ്വിനിയുടെ ഉടമസ്ഥതയില് ഒരു വാനും ഭര്ത്താവിനുണ്ട്. ഇതിന് പുറമെ 1.5 ലക്ഷം രൂപയുടെ കാറുമുണ്ട്. അശ്വിനിയുടെ പേരില് 4,12,500 രൂപ വിലവരുന്ന 66 ഗ്രാം സ്വര്ണമുണ്ട്. ഭര്ത്താവിന്റെ കൈയില് 2,25,000 രൂപ വിലവരുന്ന 36 ഗ്രാം സ്വര്ണവുമാണുള്ളത്.

dot image
To advertise here,contact us
dot image
To advertise here,contact us
To advertise here,contact us