പന്നിയങ്കരയില് ഏപ്രില് മുതല് ടോള് നിരക്ക് ഉയരും: പ്രതിഷേധം

ടോളിന് സമീപത്തെ പഞ്ചായത്തുകളിലെ യാത്രക്കാര്ക്ക് അനുവദിച്ചിട്ടുളള സൗജന്യവും ഉടന് പിന്വലിച്ചേക്കും

പന്നിയങ്കരയില് ഏപ്രില് മുതല് ടോള് നിരക്ക് ഉയരും:  പ്രതിഷേധം
dot image

പാലക്കാട്: പന്നിയങ്കര ടോള് പ്ലാസയില് ഏപ്രില് ഒന്നു മുതല് ടോള് നിരക്കില് വര്ദ്ധന ഏര്പ്പെടുത്തും. ഒറ്റയാത്രയ്ക്കും മടക്കയാത്ര ചേര്ത്തുളള യാത്രയ്ക്കും മാസപ്പാസിനും നിരക്കുയരും. പണികള് പൂര്ത്തിയാക്കാതെ അമിത ടോള് ഈടാക്കുന്നുവെന്ന് ആക്ഷേപം ഉയരുന്നുണ്ട്. ഇതേത്തുടർന്ന് പ്രതിഷേധം ശക്തമാക്കാനാണ് പ്രാദേശിക സംഘടനകളുടെ തീരുമാനം.

കുതിരാന് തുരങ്കത്തിന്റെ പണി പൂര്ത്തിയാകാത്തതിലെ പ്രതിഷേധം നിലനില്ക്കെയാണ് ടോള് ഉയര്ത്താൻ തീരുമാനമായത്. തുരങ്കത്തിലൂടെ കടന്ന് പോകാനാണ് ടോള് തുകയുടെ 60 ശതമാനവും. ടോളിന് സമീപത്തെ പഞ്ചായത്തുകളിലെ യാത്രക്കാര്ക്ക് അനുവദിച്ചിട്ടുളള സൗജന്യവും ഉടന് പിന്വലിച്ചേക്കും.

dot image
To advertise here,contact us
dot image