'ഇന്ത്യയൊട്ടാകെ ക്രൈസ്തവര് പ്രശ്നങ്ങള് നേരിടുന്നു';പെസഹാദിന സന്ദേശത്തില് മാര് റാഫേല് തട്ടില്

തൃശ്ശൂര് ഇരിങ്ങാലക്കുട താഴേക്കാട് സെന്റ് സെബാസ്റ്റിയന്സ് പള്ളിയില് പെസഹാദിന ശുശ്രൂഷകള്ക്ക് മാര് റാഫേല് തട്ടില് മുഖ്യ കാര്മികത്വം വഹിച്ചു.

dot image

തൃശ്ശൂര്: ഇന്ത്യയൊട്ടാകെ ക്രൈസ്തവര് പ്രശ്നങ്ങള് നേരിടുന്നുവെന്ന് സിറോ മലബാര് സഭ മേജര് ആര്ച്ച് ബിഷപ്പ് മാര് റാഫേല് തട്ടില്. ഈസ്റ്റര് ആഘോഷിക്കാന് പറ്റാത്ത നിര്ഭാഗ്യവാന്മാരുണ്ടെന്നും മാര് റാഫേല് തട്ടില് പെസഹാദിന സന്ദേശത്തില് പറഞ്ഞു.

തൃശ്ശൂര് ഇരിങ്ങാലക്കുട താഴേക്കാട് സെന്റ് സെബാസ്റ്റിയന്സ് പള്ളിയില് പെസഹാദിന ശുശ്രൂഷകള്ക്ക് മാര് റാഫേല് തട്ടില് മുഖ്യ കാര്മികത്വം വഹിച്ചു. കാല്കഴുകല് ശുശ്രൂഷയും മേജര് ആര്ച്ച് ബിഷപ്പ് നിര്വഹിച്ചു.

'സഹനങ്ങള് ഒരിക്കലും അവസാനമല്ല, ചക്രവാളങ്ങള് തുറക്കാനുള്ള വാതായനങ്ങളാണു സഹനങ്ങള്. എല്ലാ സഹനങ്ങളും പീഢാനുഭവങ്ങളും പോസിറ്റീവ് എനര്ജിയിലേക്ക് നയിക്കും', റാഫേല് തട്ടില് പറഞ്ഞു.

dot image
To advertise here,contact us
dot image