'തിരഞ്ഞെടുപ്പ് മുന്നില്‍ കണ്ടു കൊണ്ട് തന്നെയാണ് ധൃതി പിടിച്ചു കാര്യങ്ങള്‍ ചെയ്യുന്നത്'; ജയപ്രകാശ്

അവസാനം മൂന്ന് വനിത ജീവനക്കാരെ സസ്പെന്‍ഡ് ചെയ്തിരിക്കുകയാണ്. അവരെ മാത്രം സസ്പെന്‍ഡ് ചെയ്താല്‍ മതിയോ.
'തിരഞ്ഞെടുപ്പ് മുന്നില്‍ കണ്ടു കൊണ്ട് തന്നെയാണ് ധൃതി പിടിച്ചു കാര്യങ്ങള്‍ ചെയ്യുന്നത്'; ജയപ്രകാശ്

തിരുവനന്തപുരം: സിബിഐ അന്വേഷണം ഏറ്റെടുത്തു എന്ന് പറയുന്നത് വരെ പോരാടുമെന്ന് മരിച്ച സിദ്ധാര്‍ത്ഥന്റെ അച്ഛന്‍. അന്വേഷണം വഴിമുട്ടിയതില്‍ മുഖ്യമന്ത്രിയെയും സര്‍ക്കാരിനെയും ജയപ്രകാശ് വിമര്‍ശിച്ചു.

ആദ്യം മുഖ്യമന്ത്രിയെ കണ്ടപ്പോഴും ധൃതിപിടിച്ചു തന്നെയാണ് സിബിഐ അന്വേഷണം പ്രഖ്യാപിച്ചത്. കഴിഞ്ഞ ദിവസം വീണ്ടും ധൃതി പിടിച്ച നീക്കങ്ങള്‍ ഉണ്ടായി. ആഭ്യന്തര മന്ത്രാലയം ഒന്നും അറിഞ്ഞില്ലെന്നാണ് പറയുന്നത്. അറിഞ്ഞില്ലെങ്കില്‍ അത് വീഴ്ച അല്ലേ. തലവനായ മുഖ്യമന്ത്രി അറിഞ്ഞില്ല എന്ന് പറയുന്നതിന്റെ ലോജിക് അറിയില്ലെന്നും അദ്ദേഹം പറഞ്ഞു. അവസാനം മൂന്ന് വനിത ജീവനക്കാരെ സസ്പെന്‍ഡ് ചെയ്തിരിക്കുകയാണ്. അവരാണ് വൈകിപ്പിച്ചത് എന്ന് പറയുന്നു. അപ്പോള്‍ തലപ്പത്തുള്ളവര്‍ എന്ത് ചെയ്തു. ആരുടെയെങ്കിലും മുകളില്‍ പഴി ചാരുകയാണ്. അവരെ മാത്രം സസ്പെന്‍ഡ് ചെയ്താല്‍ മതിയോ.

ധൃതി പിടിച്ചു നടപടികളിലേക്ക് കടന്നത് കൊണ്ട് ഞങ്ങള്‍ വെറുതെ നില്‍ക്കില്ല. തിരഞ്ഞെടുപ്പ് മുന്നില്‍ കണ്ടു കൊണ്ട് തന്നെയാണ് ധൃതി പിടിച്ചു കാര്യങ്ങള്‍ ചെയ്യുന്നത്. ഇനിയും പ്രക്ഷോഭം ഉണ്ടായാല്‍ സര്‍ക്കാരിനെ ബാധിക്കും എന്നറിയാം. അത് തനിക്ക് പ്രശ്‌നമല്ല. നീതി കിട്ടും വരെ പോരാടും. ഏത് ചെറിയവന്റെ വീട്ടില്‍ ആയാലും, വലിയവന്റെ വീട്ടില്‍ ആയാലും പ്രതിഷേധവുമായി മുന്നോട്ട് പോകും.

'തിരഞ്ഞെടുപ്പ് മുന്നില്‍ കണ്ടു കൊണ്ട് തന്നെയാണ് ധൃതി പിടിച്ചു കാര്യങ്ങള്‍ ചെയ്യുന്നത്'; ജയപ്രകാശ്
സിദ്ധാർത്ഥൻ്റെ മരണം: സിബിഐ അന്വേഷണം വൈകുന്നു; മുഖ്യമന്ത്രിയുടെ വീടിന് മുന്നിൽ പ്രതിഷേധിക്കാൻ കുടുംബം

ഇനി സിബിഐ അന്വേഷണം വരുമെന്ന് പ്രതീക്ഷയുണ്ട്. അന്വേഷണം തുടങ്ങും വരെ വെറുതെ നില്‍ക്കില്ല. ഒരു മന്ത്രിയുടെ വീട്ടിലേക്കും നിവേദനവുമായി പോകില്ല. പോകുന്നുവെങ്കില്‍ പ്രതിഷേധിക്കാനായിരിക്കുമെന്നും ജയപ്രകാശ് പറഞ്ഞു. പ്രതിപക്ഷനേതാവ് തുടക്കം മുതല്‍ തങ്ങള്‍ക്കൊപ്പം നിന്നുവെന്നും ഒരു കുടുംബത്തെ പോലെ തന്നെ ഒപ്പം ഉണ്ടായിരുന്നുവെന്നും ജയപ്രകാശ് കൂട്ടിച്ചേര്‍ത്തു.

'തിരഞ്ഞെടുപ്പ് മുന്നില്‍ കണ്ടു കൊണ്ട് തന്നെയാണ് ധൃതി പിടിച്ചു കാര്യങ്ങള്‍ ചെയ്യുന്നത്'; ജയപ്രകാശ്
സിദ്ധാർത്ഥന്റെ മരണം: പെർഫോമ റിപ്പോർട്ട് സിബിഐയ്ക്ക് നൽകാൻ വൈകി, 3 പേർക്ക് സസ്പെൻഷൻ

സിദ്ധാര്‍ത്ഥന്റെ മരണത്തില്‍ സിബിഐ അന്വേഷണ നടപടി വൈകിയതില്‍ കുടുംബം രംഗത്തുവരികയായിരുന്നു. പിന്നാലെ അന്വേഷണം വൈകുന്നതില്‍ മുഖ്യമന്ത്രി റിപ്പോര്‍ട്ട് തേടി. ആഭ്യന്തര സെക്രട്ടറിയോട് അന്വേഷിച്ച് റിപ്പോര്‍ട്ട് നല്‍കാന്‍ മുഖ്യമന്ത്രി നിര്‍ദേശം നല്‍കി. കുടുംബം ക്ലിഫ് ഹൗസിനു മുന്നില്‍ സമരം പ്രഖ്യാപിച്ചതിന് പിന്നാലെയാണ് റിപ്പോര്‍ട്ട് തേടിയത്.

ശേഷം പെര്‍ഫോമ റിപ്പോര്‍ട്ട് സിബിഐക്ക് നല്‍കാന്‍ വൈകിയതില്‍ മൂന്ന് പേരെ സസ്‌പെന്‍ഡ് ചെയ്തു. ആഭ്യന്തര വകുപ്പ് ഡെപ്യൂട്ടി സെക്രട്ടറി പ്രശാന്ത വി കെ, സെക്ഷന്‍ ഓഫിസര്‍ ബിന്ദു, അസിസ്റ്റന്റ് അഞ്ജു എന്നിവര്‍ക്കാണ് സസ്‌പെന്‍ഷന്‍. ആഭ്യന്തര സെക്രട്ടറി സമര്‍പ്പിച്ച റിപ്പോര്‍ട്ടിന്റെ അടിസ്ഥാനത്തില്‍ മുഖ്യമന്ത്രിയുടെ നിര്‍ദ്ദേശത്തെ തുടര്‍ന്നാണ് നടപടി.

Related Stories

No stories found.
logo
Reporter Live
www.reporterlive.com