കാലിക്കറ്റ് എൻഐടി രാത്രികാല നിയന്ത്രണത്തിനെതിരെ വിദ്യാർത്ഥി പ്രതിഷേധം; ക്ലാസുകൾ ഇനി ഓൺലൈനില്‍

അവസാനവർഷ വിദ്യാർത്ഥികളുടെ പരീക്ഷകൾ മുൻനിശ്ചയിച്ച പ്രകാരം നടക്കും
കാലിക്കറ്റ് എൻഐടി രാത്രികാല നിയന്ത്രണത്തിനെതിരെ വിദ്യാർത്ഥി പ്രതിഷേധം; ക്ലാസുകൾ ഇനി ഓൺലൈനില്‍

കോഴിക്കോട്: കാലിക്കറ്റ് എൻഐടിയിലെ രാത്രികാല നിയന്ത്രണത്തിനെതിരെ വിദ്യാർത്ഥി പ്രതിഷേധം ശക്തമായതോടെ ക്ലാസുകൾ ഓൺലൈനിലേക്ക് മാറ്റി അധികൃതർ. അടുത്തമാസം അഞ്ചുവരെ ക്ലാസുകൾ ഓൺലൈനായി നടത്തും. അവസാനവർഷ വിദ്യാർത്ഥികളുടെ പരീക്ഷകൾ മുൻനിശ്ചയിച്ച പ്രകാരം നടക്കും.

രാത്രി പതിനൊന്നുമണിക്കുശേഷം ക്യാമ്പസിൽ വിദ്യാർത്ഥികൾക്ക് കർശനനിയന്ത്രണം ഏർപ്പെടുത്തി കഴിഞ്ഞ ബുധനാഴ്ചയാണ് വിദ്യാർത്ഥി ക്ഷേമവിഭാഗം ഡീൻ ഉത്തരവിറക്കിയത്. അർധരാത്രിക്ക് മുൻപ് ഹോസ്റ്റലുകളിൽ പ്രവേശിക്കണമെന്നും നിർദേശിച്ചു. ഇതിനെതിരെ ഇന്നലെ എൻഐടി കവാടം ഉപരോധിച്ചാണ് വിദ്യാർത്ഥികൾ പ്രതിഷേധിച്ചത്.

Related Stories

No stories found.
logo
Reporter Live
www.reporterlive.com