'നമ്മുടെ കുഞ്ഞുങ്ങളുടെ ജീവൻ നമ്മുടെ കയ്യിൽ'; ഹെൽമറ്റ് ധരിപ്പിക്കണമെന്ന് ആവർത്തിച്ച് കേരള പൊലീസ്

ഹെൽമറ്റിൻ്റെ സ്ട്രാപ്പ് ശരിയായ രീതിയിൽ മുറുക്കാൻ മറക്കരുതെന്നും പൊലീസ് വ്യക്തമാക്കി
'നമ്മുടെ കുഞ്ഞുങ്ങളുടെ ജീവൻ നമ്മുടെ കയ്യിൽ'; ഹെൽമറ്റ് ധരിപ്പിക്കണമെന്ന് ആവർത്തിച്ച് കേരള പൊലീസ്

തിരുവനന്തപുരം: ഇരുചക്രവാഹനങ്ങളിൽ രക്ഷകർത്താവിനോടൊപ്പം യാത്ര ചെയ്യുന്ന കുട്ടികൾക്കും ഹെൽമറ്റ് ഉറപ്പാക്കണമെന്ന മുന്നറിയിപ്പുമായി കേരള പൊലീസ്. 'നമ്മുടെ കുഞ്ഞുങ്ങളുടെ ജീവൻ നമ്മുടെ കയ്യിലാണ് എന്ന തിരിച്ചറിവുണ്ടാകാൻ ഇനിയും വൈകിക്കൂട' എന്നും കേരള പൊലീസ് ഓർമിപ്പിച്ചു. ഇരുചക്രവാഹനങ്ങളിൽ രക്ഷകർത്താവിനോടൊപ്പം യാത്ര ചെയ്യുന്ന ഹെൽമറ്റ് ധരിക്കാത്ത കുട്ടിക്ക് വാഹന ഡ്രൈവറെക്കാൾ പലമടങ്ങ് അപകട സാധ്യതയാണുള്ളത്. ഹെൽമറ്റിൻ്റെ സ്ട്രാപ്പ് ശരിയായ രീതിയിൽ മുറുക്കാൻ മറക്കരുതെന്നും പൊലീസ് വ്യക്തമാക്കി.

പൊലീസ് മുന്നറിയിപ്പ്

നമ്മുടെ കുഞ്ഞുങ്ങളുടെ ജീവൻ നമ്മുടെ കയ്യിലാണ് എന്ന തിരിച്ചറിവുണ്ടാകാൻ ഇനിയും വൈകിക്കൂടാ. പെട്ടെന്നു ബ്രേക്ക് ചെയ്യുകയോ വാഹനം വെട്ടിച്ചുമാറ്റുകയോ ചെയ്യേണ്ട സാഹചര്യത്തിൽ കുട്ടികൾ തെറിച്ചുപോയ സംഭവങ്ങൾ പലതവണ ഉണ്ടായിട്ടുള്ളതുമാണ്.

ഇരുചക്രവാഹനങ്ങളിൽ രക്ഷകർത്താവിനോടൊപ്പം യാത്ര ചെയ്യുന്ന ഹെൽമറ്റ് ധരിക്കാത്ത കുട്ടിക്ക് വാഹന ഡ്രൈവറെക്കാൾ പലമടങ്ങ് അപകട സാധ്യതയാണുള്ളത്. അതിനാൽ ഇരുചക്രവാഹന യാത്രയിൽ നാം ഹെൽമറ്റ് ധരിക്കുന്നതിനൊപ്പം കൂടെയുള്ള കുട്ടികളെയും ഹെൽമറ്റ് ധരിപ്പിക്കേണ്ടതാണ്. ഹെൽമറ്റിൻ്റെ സ്ട്രാപ്പ് ശരിയായ രീതിയിൽ മുറുക്കാനും മറക്കരുത്.

#keralapolice #roadsafety

Related Stories

No stories found.
logo
Reporter Live
www.reporterlive.com