ഇടുക്കി വാഹനാപകടം: മരണം നാലായി, മരിച്ചവരില് ഒരുവയസുകാരനും പിതാവും

തമിഴ്നാട്ടിലെ സ്വകാര്യ പ്രഷര്കുക്കര് കമ്പനിയില് നിന്നും ഉല്ലാസയാത്രയ്ക്ക് എത്തിയവര് സഞ്ചരിച്ച വാഹനമാണ് അപകടത്തില്പ്പെട്ടത്

ഇടുക്കി വാഹനാപകടം: മരണം നാലായി, മരിച്ചവരില് ഒരുവയസുകാരനും പിതാവും
dot image

ഇടുക്കി: വിനോദസഞ്ചാരികള് സഞ്ചരിച്ച വാഹനം താഴ്ചയിലേക്ക് മറിഞ്ഞുണ്ടായ അപകടത്തില് മരിച്ചവരുടെ എണ്ണം നാലായി. തേനി ചിന്നവന്നൂർ സ്വദേശി ഗുണശേഖരൻ(71), തേനി സ്വദേശി അഭിനേഷ് മൂർത്തി (30), അഭിനേഷ് - ശരണ്യ ദമ്പതികളുടെ മകൻ തൻവിക്(1), ഈറോഡ് വിശാഖ മെറ്റൽ ഉടമ പി കെ സേതു(34) എന്നിവരാണ് മരിച്ചത്. ശരണ്യയുടെ നില ഗുരുതരമാണ്.

തമിഴ്നാട്ടിലെ സ്വകാര്യ പ്രഷര്കുക്കര് കമ്പനിയില് നിന്നും ഉല്ലാസയാത്രയ്ക്ക് എത്തിയവര് സഞ്ചരിച്ച വാഹനമാണ് അപകടത്തില്പ്പെട്ടത്. കമ്പനിയിലെ ജീവനക്കാരും കുടുംബാംഗങ്ങളുമാണ് വാഹനത്തിലുണ്ടായിരുന്നത്.

മാങ്കുളത്തു നിന്നും ആനക്കുളത്തേക്ക് പോകുന്ന വഴിയില് നിയന്ത്രണം വിട്ട വാഹനം മറിയുകയായിരുന്നു. ഈ മേഖലയില് അപകടം പതിവാണെന്ന് നാട്ടുകാര് പറയുന്നു. വലിയ ശബ്ദം കേട്ട് ഓടിയെത്തിയ നാട്ടുകാരാണ് രക്ഷാപ്രവര്ത്തനം ആരംഭിച്ചത്.

dot image
To advertise here,contact us
dot image