'വർ​ഗീയവാദിയല്ല, 15 വർഷമായി ജനങ്ങൾക്ക് എന്നെ അറിയാം'; മുഖ്യമന്ത്രിക്ക് തരൂരിന്റെ മറുപടി

'സിറ്റിംഗ് എംപിമാരെ നിലനിർത്തണമെന്ന് ആവശ്യം വന്നപ്പോൾ ദൗർഭാഗ്യവശാൽ എല്ലാവരും പുരുഷന്മാർ ആയിപ്പോയി'
'വർ​ഗീയവാദിയല്ല, 15 വർഷമായി ജനങ്ങൾക്ക് എന്നെ അറിയാം'; മുഖ്യമന്ത്രിക്ക് തരൂരിന്റെ മറുപടി

തിരുവനന്തപുരം: ഇസ്രയേൽ വിഷയത്തിലെ മുഖ്യമന്ത്രിയുടെ വിമർശനത്തിൽ മറുപടിയുമായി ശശി തരൂർ എംപി. താൻ വർ​ഗീയവാദിയല്ലെന്നും ഒരു വർ​ഗത്തെയും ഒറ്റപ്പെടുത്താറില്ലെന്നും 15 വർഷമായി ജനങ്ങൾക്ക് തന്റെ നിലപാട് അറിയാമെന്നും ശശി തരൂർ പറഞ്ഞു. സംശയമുണ്ടെങ്കിൽ പ്രസംഗം യൂട്യൂബിൽ പരിശോധിക്കാം. ഇത് രാജ്യത്തിന്റെ ഭാവി തീരുമാനിക്കുന്ന തിരഞ്ഞെടുപ്പ്. എല്ലാവരെയും കൂട്ടിക്കൊണ്ടുപോകുന്ന രാഷ്ട്രീയമാണോ വേണ്ടത്. അതോ ഒരു മതം, ഒരു ജാതി, ഒരു നേതാവ് അങ്ങനെ ഒരു ഭരണമാണോ? വേണ്ടതെന്നും തരൂര്‍ ചോദിച്ചു.

കോൺഗ്രസ് 20 സീറ്റ് ആഗ്രഹിക്കുന്നത് ദില്ലിയിൽ പോയി മോദി ഭരണം മാറ്റാനാണ്. കൂടുതൽ വനിതാ സ്ഥാനാർത്ഥികൾ വേണമായിരുന്നു. സിറ്റിംഗ് എംപിമാരെ നിലനിർത്തണമെന്ന് ആവശ്യം വന്നപ്പോൾ ദൗർഭാഗ്യവശാൽ എല്ലാവരും പുരുഷന്മാർ ആയിപ്പോയി. നിയമസഭയിലും വനിതകളുടെ പ്രാതിനിധ്യം കൂട്ടണമെന്ന് തരൂർ പറഞ്ഞു.

'വർ​ഗീയവാദിയല്ല, 15 വർഷമായി ജനങ്ങൾക്ക് എന്നെ അറിയാം'; മുഖ്യമന്ത്രിക്ക് തരൂരിന്റെ മറുപടി
ഇലക്ടറല്‍ ബോണ്ട് കേസ്: എസ്ബിഐയുടെ അപേക്ഷ തള്ളി, സാവകാശമില്ല

Related Stories

No stories found.
logo
Reporter Live
www.reporterlive.com