ട്രെയിന് യാത്രക്കിടെ വിദേശവനിതയെ അപമാനിച്ചു; ലോട്ടറി ഓഫീസര് പിടിയില്

ട്രെയിന് എറണാകുളത്ത് എത്തിയപ്പോള് വിദേശ വനിത പൊലീസില് പരാതി നല്കുകയായിരുന്നു.

dot image

ആലപ്പുഴ: ട്രെയിന് യാത്രക്കിടെ വിദേശ വനിതയെ അപമാനിച്ച കേസില് ആലപ്പുഴ ജില്ല ലോട്ടറി ഓഫീസര് അറസ്റ്റിലായി. ആലപ്പുഴ ജില്ലാ ഓഫീസറും തിരുവനന്തപുരം സ്വദേശിയുമായ പി ക്രിസ്റ്റഫറിനെയാണ് ആലപ്പുഴ റെയില്വേ പൊലീസ് അറസ്റ്റ് ചെയ്തത്. തിങ്കളാഴ്ച രാവിലെയാണ് കേസിന് ആസ്പദമായ സംഭവം നടന്നത്. തിരുവനന്തപുരം-കോഴിക്കോട് ജനശതാബ്ദി എക്സ്പ്രസില് അടുത്ത സീറ്റിലരുന്ന് യാത്ര ചെയ്ത വിദേശ വനിതയെ അപമാനിച്ചു എന്നതാണ് കേസ്.

ട്രെയിന് എറണാകുളത്ത് എത്തിയപ്പോള് വിദേശ വനിത പൊലീസില് പരാതി നല്കുകയായിരുന്നു. തുടര്ന്ന് നടത്തിയ അന്വേഷണത്തില് ആലപ്പുഴ റെയില്വേ പരിധിയിലാണ് സംഭവം നടന്നതെന്ന് വ്യക്തമായത്. ഇതെത്തുടര്ന്ന് ലോട്ടറി ഓഫീസിലെത്തി റെയില്വേ പൊലീസ് ഇയാളെ പിടികൂടുകയായിരുന്നു. സംഭവത്തില് പ്രതിയെ റിമാന്ഡ് ചെയ്തു.

കാട്ടുപോത്ത് ആക്രമണം; കക്കയത്ത് കര്ഷകനെ കാട്ടുപോത്ത് കുത്തിക്കൊന്നു
dot image
To advertise here,contact us
dot image