'റോഡ് ഷോ അല്ല, ആദ്യം ലൂർദിന് മുന്നിൽ മുട്ടിപ്പായി പാപം ഏറ്റുപറയണം'; പരിഹസിച്ച് അനിൽ അക്കര

'കാരണം അത്ര വലിയ തട്ടിപ്പാണ് ചെയ്തിട്ടുള്ളത്'
'റോഡ് ഷോ അല്ല, ആദ്യം  ലൂർദിന് മുന്നിൽ മുട്ടിപ്പായി പാപം ഏറ്റുപറയണം'; പരിഹസിച്ച് അനിൽ അക്കര

തൃശൂർ: ബിജെപി സ്ഥാനാർത്ഥി സുരേഷ് ​ഗോപിയെ വിമർശിച്ച് മുൻ എംഎൽഎ അനിൽ അക്കര. സുരേഷ് ​ഗോപി നടത്തേണ്ടത് റോഡ് ഷോ അല്ല. തൃശൂരെത്തിയാൽ ട്രെയിനിറങ്ങി മുട്ടിലിഴഞ്ഞ് ലൂർദിന് മുന്നിൽ മുട്ടിപ്പായി പാപം ഏറ്റുപറയുകയാണ് ആദ്യംചെയ്യേണ്ടത്. കാരണം അത്ര വലിയ തട്ടിപ്പാണ് ചെയ്തിട്ടുള്ളതെന്നും അനിൽ അക്കര ഫേസ്ബുക്കിൽ കുറിച്ചു.

സുരേഷ് ഗോപി ലൂര്‍ദ് പള്ളിയില്‍ സമര്‍പ്പിച്ച കിരീടത്തില്‍ എത്ര സ്വര്‍ണ്ണമുണ്ടെന്ന് അറിയണമെന്ന് ആവശ്യം ഉയ‍ർന്നിരുന്നു. തൃശൂര്‍ കോര്‍പ്പറേഷനിലെ കോണ്‍ഗ്രസ് കൗണ്‍സിലര്‍ ലീലാ വര്‍ഗീസാണ് ആവശ്യം ഉയര്‍ത്തിയത്. ലൂര്‍ദ് ഇടവക പ്രതിനിധി യോഗത്തിലാണ് ഇക്കാര്യം ആവശ്യപ്പെട്ടത്. സുരേഷ് ഗോപി ലൂര്‍ദ് പള്ളിയില്‍ നല്‍കിയത് ചെമ്പില്‍ സ്വര്‍ണ്ണം പൂശിയ കിരീടമാണെന്ന് ആക്ഷേപം ഉയര്‍ന്നതോടെയാണ് കോണ്‍ഗ്രസ് കൗണ്‍സിലറും രംഗത്തെത്തിയത്.

'ലൂര്‍ദ് മാതാവിന് എത്രയോ പവന്റെ സ്വര്‍ണക്കിരീടം കിട്ടിയതായി അറിഞ്ഞു. ചെമ്പില്‍ സ്വര്‍ണം പൂശിയതായാണ് ഇടവകയില്‍ വരുന്ന പൊതുജനങ്ങള്‍ക്ക് അറിയാന്‍ കഴിഞ്ഞത്. ഈ സാഹചര്യത്തില്‍ കിരീടം എത്ര പവന്‍ ആണെന്ന് ജനങ്ങള്‍ക്ക് അറിയാന്‍ താല്‍പര്യമുണ്ടെന്ന് അച്ചനെ അറിയിച്ചിട്ടുണ്ട്.' ലീല വര്‍ഗീസ് പറഞ്ഞിരുന്നു.

'റോഡ് ഷോ അല്ല, ആദ്യം  ലൂർദിന് മുന്നിൽ മുട്ടിപ്പായി പാപം ഏറ്റുപറയണം'; പരിഹസിച്ച് അനിൽ അക്കര
'ഡിഎംകെ സർക്കാരിന് പ്രിയം മാധ്യമശ്രദ്ധ,തമിഴ് നാട്ടുകാർക്ക് ബിജെപിയുണ്ട്'; കടന്നാക്രമിച്ച് മോദി

Related Stories

No stories found.
logo
Reporter Live
www.reporterlive.com