സിവിൽ സപ്ലൈസ് വകുപ്പിന് പണം കുറഞ്ഞിട്ടില്ല, 2000 കോടി നൽകുമെന്ന് ധനമന്ത്രി

സിവിൽ സപ്ലെസ് വകുപ്പിന് ബജറ്റിൽ വകയിരുത്തിയ 1930 കോടി എന്നത് 70 കോടി കൂട്ടി 2000 കോടി നൽകുമെന്ന് മറുപടി പ്രസംഗത്തിൽ ധനമന്ത്രി
സിവിൽ സപ്ലൈസ് വകുപ്പിന് പണം കുറഞ്ഞിട്ടില്ല, 2000 കോടി നൽകുമെന്ന് ധനമന്ത്രി

തിരുവനന്തപുരം: സിവിൽ സപ്ലൈസ് വകുപ്പിന് നൽകുന്ന പണം കുറഞ്ഞിട്ടില്ലെന്ന് ധനമന്ത്രി. നിയമസഭയിൽ ബജറ്റ് ചർച്ചയിന്മേലുള്ള മറുപടിയിൽ സംസാരിക്കുകയായിരുന്നു ധനമന്ത്രി കെ എൻ ബാല​ഗോപാൽ. ‌സിവിൽ സപ്ലെസ് വകുപ്പിന് ബജറ്റിൽ വകയിരുത്തിയ 1930 കോടി എന്നത് 70 കോടി കൂട്ടി 2000 കോടി നൽകുമെന്ന് മറുപടി പ്രസംഗത്തിൽ ധനമന്ത്രി അറിയിച്ചു. പ്ലാൻ, നോൺ പ്ലാൻ ഇനങ്ങൾ ചേർത്താണ് ആകെ 1930 കോടി രൂപ ഭക്ഷ്യവകുപ്പിന് അനുവദിച്ചിട്ടുള്ളത്. മാവേലി സ്റ്റോറുകളിൽ സബ്‌സിഡി സാധനങ്ങൾ ഉറപ്പായും എത്തിക്കും. വെറുതെ പറയുകയല്ലെന്നും, അടിയന്തര നടപടി സ്വീകരിക്കുമെന്നും മന്ത്രി ഉറപ്പുനൽകി.

കഴിഞ്ഞ സാമ്പത്തിക വർഷം വരെ സർക്കാർ പിരിച്ചെടുക്കാനുള്ളത് 19,975 കോടിയുടെ നികുതി കുടിശ്ശികയെന്ന് കഴിഞ്ഞ ദിവസം ധനമന്ത്രി വ്യക്തമാക്കിയിരുന്നു. ഇതിൽ 14, 061 കോടി രൂപയും നിയമ തടസങ്ങളില്ലാതെ പിരിച്ചെടുക്കാവുന്ന തുകയാണ്. 2016 മുതൽ 2022 വരെ സംസ്ഥാനത്തിൻ്റെ കടം 18. 87 ലക്ഷം കോടി രൂപയാണെന്നും ധനമന്ത്രി കെ എൻ ബാലഗോപാൽ നിയമസഭയെ അറിയിച്ചു. നികുതി കുടിശിക പിരിച്ചെടുക്കുന്നതിൽ ധനവകുപ്പ് വീഴ്ച വരുത്തുന്നുവെന്ന വിമർശനം ഉയരുന്നതിനിടയാണ് നികുതി പിരിവിൽ സർക്കാരിൻ്റെ മെല്ലെപ്പോക്ക് സൂചിപ്പിക്കുന്ന ധനമന്ത്രി കെ എൻ ബാലഗോപാലിന്റെ മറുപടി.

2022- 23 സാമ്പത്തിക വർഷം വരെ 19,975.43 കോടി രൂപയാണ് നികുതി കുടിശ്ശികയായി പിരിച്ചെടുക്കാനുള്ളത്. ഇതിൽ 5914.13 കോടി രൂപ കേസുകളെ തുടർന്ന് തർക്കത്തിലാണ്. ബാക്കി 14, 061 കോടി രൂപയും പിരിച്ചെടുക്കാൻ സർക്കാരിന് തടസ്സങ്ങൾ ഇല്ല. ജിഎസ്ടി നടപ്പിലാക്കുന്നതിന് മുൻപുള്ള നികുതി കുടിശ്ശികയും പൊതുമേഖലാ സ്ഥാപനങ്ങളുടെ കുടിശികയും ഇതിൽ ഉൾപ്പെടുമെന്നും ധനമന്ത്രി സഭയെ അറിയിച്ചിരുന്നു.

സിവിൽ സപ്ലൈസ് വകുപ്പിന് പണം കുറഞ്ഞിട്ടില്ല, 2000 കോടി നൽകുമെന്ന് ധനമന്ത്രി
'ഇത് നല്ല പ്രവണതയല്ല, ചോദ്യങ്ങൾക്ക് പൂർണമായ ഉത്തരം നൽകണം'; മന്ത്രിമാർക്ക് സ്പീക്കറുടെ റൂളിം​ഗ്

Related Stories

No stories found.
logo
Reporter Live
www.reporterlive.com