നിയമസഭയിലെ ബജറ്റ് ചർച്ച ഇന്ന് സമാപിക്കും; നിർദ്ദേശങ്ങൾക്കും വിമർശനങ്ങൾക്കും ധനമന്ത്രി മറുപടി നല്കും

ബജറ്റ് സപ്ലെകോയെ അവഗണിച്ചുവെന്ന സിപിഐയുടെ പരാതി പരിഹരിക്കാനുള്ള ഇടപെടൽ മറുപടിയിൽ ഉണ്ടാകും

dot image

തിരുവനന്തപുരം: നിയമസഭയിലെ ബജറ്റ് ചർച്ച ഇന്ന് സമാപിക്കും. ചർച്ചയിൽ ഉയർന്ന നിർദ്ദേശങ്ങൾക്കും വിമർശനങ്ങൾക്കും ധനമന്ത്രി കെ എൻ ബാലഗോപാല് മറുപടി പറയും. ബജറ്റ് സപ്ലെകോയെ അവഗണിച്ചുവെന്ന സിപിഐയുടെ പരാതി പരിഹരിക്കാനുള്ള ഇടപെടൽ മറുപടിയിൽ ഉണ്ടാകും. സംസ്ഥാനത്തെ കർഷകർ നേരിടുന്ന പ്രശ്നങ്ങളും കാർഷിക മേഖലയിലെ പ്രതിസന്ധികളുമാണ് പ്രതിപക്ഷത്തിൻ്റെ ഇന്നത്തെ അടിയന്തര പ്രമേയ നോട്ടീസ്. വന്യജീവി സംഘർഷം തടയാൻ കേന്ദ്ര സർക്കാരിനോട് നിയമ ഭേദഗതി ആവശ്യപ്പെടുന്ന ഔദ്യോഗിക പ്രമേയവും ഇന്ന് നിയമസഭയിൽ അവതരിപ്പിക്കും.

നടപ്പ് സമ്മേളനത്തിൽ മറുപടി നൽകേണ്ട 199 ചോദ്യങ്ങൾക്ക് ധനമന്ത്രി മറുപടി നൽകിയിട്ടില്ലെന്ന് പ്രതിപക്ഷ നേതാവ് വിഡി സതീശൻ കഴിഞ്ഞ ദിവസം നിയമസഭയിൽ പറഞ്ഞിരുന്നു. നിരവധി ചോദ്യങ്ങള്ക്ക് നാളിതുവരെ മറുപടി ലഭ്യമാക്കിയിട്ടില്ലെന്നും ഇത് സഭയോടു കാണിക്കുന്ന അനാദരവാണെന്നും അദ്ദേഹം ആരോപിച്ചിരുന്നു.

ബജറ്റിനൊപ്പം സമർപ്പിക്കേണ്ട കിഫ്ബി രേഖകൾ സമർപ്പിക്കാത്ത ഗുരുതരമായ തെറ്റെന്നും പ്രതിപക്ഷ നേതാവ് സഭയിൽ അഭിപ്രായപ്പെട്ടിരുന്നു. പ്രതിപക്ഷം ഉന്നയിച്ച ക്രമപ്രശ്നത്തിൽ മറുപടി നൽകിയ ധനമന്ത്രി, നക്ഷത്ര ചിഹ്നമിട്ട ചോദ്യങ്ങൾക്കെല്ലാം മറുപടി നൽകിയതായി അറിയിച്ചു. നക്ഷത്ര ചിഹ്നമിടാത്ത ചോദ്യങ്ങൾക്ക് മറപടി നൽകാനുണ്ട്. സമയപരിധി തീർന്നിട്ടില്ലെന്നും പോയ സമ്മേളനത്തിലെതുൾപ്പെടെ 100 ഓളം ചോദ്യങ്ങൾക്ക് മറുപടി നൽകാനുണ്ടെന്നും വി ഡി സതീശൻ പറയുകയും ചെയ്തിരുന്നു.

dot image
To advertise here,contact us
dot image