കണ്ണൂരില്‍ കമ്പിവേലിയിൽ കുടുങ്ങിയ കടുവയെ മയക്കുവെടിവെച്ചു; കൂട്ടിലെത്തിക്കാന്‍ ശ്രമം

കടുവയെ കൂട്ടിലാക്കാനുള്ള ശ്രമം തുടരുകയാണ്.
കണ്ണൂരില്‍ കമ്പിവേലിയിൽ കുടുങ്ങിയ കടുവയെ മയക്കുവെടിവെച്ചു; കൂട്ടിലെത്തിക്കാന്‍ ശ്രമം

കണ്ണൂര്‍: കൊട്ടിയൂരില്‍ കമ്പിവേലിയില്‍ കുടുങ്ങിയ കടുവയെ മയക്കുവെടിവെച്ചു. കടുവയെ കൂട്ടിലാക്കാനുള്ള ശ്രമം തുടരുകയാണ്. പന്നിയാമലയിലെ കൃഷിയിടത്തിലെ കമ്പിവേലിയില്‍ കുടുങ്ങി കിടന്ന കടുവയെ ഇന്ന് പുലര്‍ച്ചെയാണ് നാട്ടുകാർ കണ്ടത്. കടുവയുടെ കാല്‍ ഭാഗമാണ് കമ്പിവേലിയില്‍ കുടുങ്ങിയത്. കാലിന് പരിക്ക് പറ്റിയതായും വനംവകുപ്പ് അറിയിച്ചിരുന്നു.

വിവരം അറിയിച്ചതിനെ തുടര്‍ന്ന് വനം വകുപ്പ് ഉദ്യോഗസ്ഥരും ആര്‍ആര്‍ടി സംഘവും എത്തിയിരുന്നു. നാട്ടുകാരെ പ്രദേശത്തേക്ക് കടത്തി വിടുന്നതിന് നിയന്ത്രണം ഏര്‍പ്പെടുത്തിയിരുന്നു.

കടുവയെ മയക്കുവെടി വെച്ച് മാറ്റാൻ ആലോചന നടത്തുന്നതായി നേരത്തെ വനംവകുപ്പ് ഉദ്യോഗസ്ഥർ അറിയിച്ചു. അതുമായി ബന്ധപ്പെട്ട് ഉന്നത ഉദ്യോഗസ്ഥരോട് അനുമതി തേടുകയും ചെയ്തിരുന്നു. മയക്കുവെടി വെക്കാതെ പിടികൂടാൻ ശ്രമിക്കുന്നത് അപകടകരമാണെന്നും വനംവകുപ്പ് അറിയിച്ചിരുന്നു.

Related Stories

No stories found.
logo
Reporter Live
www.reporterlive.com