നാളെ തിരുന്നെല്ലിയിലെയും മാനന്തവാടി നാല് ഡിവിഷനുകളിലെ സ്കൂളുകൾക്കും അവധി

തിരുനെല്ലിയിലും മാനന്തവാടിയിലെ നാല് ഡിവിഷനിലെ വിദ്യാഭ്യാസസ്ഥാപനങ്ങൾക്കാണ് കളക്ടർ അവധി പ്രഖ്യാപിച്ചത്.
നാളെ തിരുന്നെല്ലിയിലെയും മാനന്തവാടി നാല് ഡിവിഷനുകളിലെ സ്കൂളുകൾക്കും
അവധി

കല്‍പറ്റ: വയനാട്ടിലെ തിരുനെല്ലി പഞ്ചായത്തിലെയും മാനന്തവാടിയിലെ നാല് ഡിവിഷനുകളിലെ വിദ്യാഭ്യാസസ്ഥാപനങ്ങൾക്കും ചൊവ്വാഴ്ച കളക്ടർ അവധി പ്രഖ്യാപിച്ചു. തിരുനെല്ലി ഭാഗത്ത് കാട്ടാനയുടെ സാന്നിധ്യമുള്ളതിനാലാണ് സുരക്ഷാ കാരണങ്ങള്‍ മുന്‍നിര്‍ത്തി തിരുനെല്ലി പഞ്ചായത്തിലേയും മാനന്തവാടി നഗരസഭയിലെ നാല് ഡിവിഷനുകളിലേയും വിദ്യാഭ്യാസ സ്ഥാപനങ്ങള്‍ക്ക് കളക്ടര്‍ അവധി പ്രഖ്യാപിച്ചത്. തിരുനെല്ലിയിലെ പഞ്ചായത്തിലെ എല്ലാ വിദ്യാഭ്യാസസ്ഥാപനങ്ങള്‍ക്കും മാനന്തവാടി നഗരസഭയിലെ കുറുക്കന്‍മൂല 12, കുറുവ 13, കാടംകൊല്ലി 14, പയ്യമ്പള്ളി 15 ഡിവിഷനിലേയും വിദ്യാഭ്യാസസ്ഥാപനങ്ങള്‍ക്കാണ് നാളെ അവധി.

നാളെ തിരുന്നെല്ലിയിലെയും മാനന്തവാടി നാല് ഡിവിഷനുകളിലെ സ്കൂളുകൾക്കും
അവധി
കാട്ടാനയെ മയക്കുവെടി വെക്കുന്ന ദൗത്യം അവസാനിച്ചു, നാളെ പുലർച്ചെ വീണ്ടും ആരംഭിക്കും

മാനന്തവാടി പടമലയില്‍ അജീഷിനെ ആക്രമിച്ചു കൊലപ്പെടുത്തിയ ബേലൂര്‍ മഖ്‌നയെന്ന കാട്ടാനയുടെ സാന്നിധ്യമുള്ളതിനാൽ ജനങ്ങള്‍ അനാവശ്യമായി പുറത്തു ഇറങ്ങരുത് എന്നും കലക്ടര്‍ നിർദേശിച്ചു. ഇന്നും ആനയെ മയക്കുവെടി വെച്ച് പിടികൂനുള്ള ശ്രമം വിജയിച്ചിരുന്നില്ല. കർണാടക വനാതിർത്തിക്കുള്ളിലേക്ക് കാട്ടാന കയറിപ്പോയതോടെയാണ് മയക്കുവെടി വെക്കാനുള്ള ശ്രമം തൽക്കാലത്തേക്ക് ഉപേക്ഷിച്ചത്.

നാളെ തിരുന്നെല്ലിയിലെയും മാനന്തവാടി നാല് ഡിവിഷനുകളിലെ സ്കൂളുകൾക്കും
അവധി
സോണിയാ ഗാന്ധി രാജസ്ഥാനിൽ നിന്ന് രാജ്യസഭാ സ്ഥാനാർത്ഥി?;പ്രിയങ്ക ഗാന്ധി റായ്ബറേലിയില്‍ മത്സരിച്ചേക്കും

കാട്ടാന നിലയുറപ്പിച്ച ഭാഗത്തെ അടിക്കാടുകളാണ് പിടികൂടാനുള്ള ശ്രമങ്ങള്‍ക്ക് പ്രതിസന്ധി സൃഷ്ടിച്ചതെന്നും വനംവകുപ്പ് അറിയിച്ചിരുന്നു. ചൊവ്വാഴ്ച പുലര്‍ച്ചെ അഞ്ചരയോടെ ദൗത്യം പുനരാരംഭിക്കും. 200 അംഗസംഘമായിരുന്നു തിങ്കളാഴ്ച ദൗത്യത്തിന് നേതൃത്വം നല്‍കിയത്.

Related Stories

No stories found.
logo
Reporter Live
www.reporterlive.com