കെപിസിസി നേതൃത്വത്തോടുള്ള അതൃപ്തി പരസ്യമാക്കി മുല്ലപ്പള്ളി; 'സമരാഗ്നി'ക്ക് എത്തിയില്ല

വേദിയിലെ ബാനറിലും പ്രചരണ ബോർഡുകളിലും തന്റെ ചിത്രം ഉണ്ടായിട്ടും കെപിസിസി നേതൃത്വവുമായുള്ള അതൃപ്തി പരസ്യമാക്കുകയാണ് മുല്ലപ്പള്ളി.
കെപിസിസി നേതൃത്വത്തോടുള്ള അതൃപ്തി  പരസ്യമാക്കി മുല്ലപ്പള്ളി; 'സമരാഗ്നി'ക്ക് എത്തിയില്ല

കോഴിക്കോട്: കെപിസിസി അധ്യക്ഷൻ കെ സുധാകരനും പ്രതിപക്ഷ നേതാവ് വി ഡി സതീശനും നയിക്കുന്ന സമരാഗ്നിയിൽ നിന്ന് മുതിർന്ന കോൺഗ്രസ് നേതാവ് മുല്ലപ്പള്ളി രാമചന്ദ്രൻ വിട്ടു നിന്നു. വേദിയിലെ ബാനറിലും പ്രചരണ ബോർഡുകളിലും തന്റെ ചിത്രം ഉണ്ടായിട്ടും കെപിസിസി നേതൃത്വവുമായുള്ള അതൃപ്തി പരസ്യമാക്കുകയാണ് മുല്ലപ്പള്ളി.

വടകരയിലെ വസതിയിൽ ഉണ്ടായിട്ടും മുല്ലപ്പള്ളി സമരാഗ്നി വേദിയിലേക്ക് എത്താത്തത് അണികളിലും ചർച്ചയായിട്ടുണ്ട്. ഇതിലൂടെ നേതൃത്വവുമായി ഉള്ള അകൽച്ച വീണ്ടും പരസ്യമാക്കുകയാണ് മുല്ലപ്പള്ളി രാമചന്ദ്രൻ. വലിയ ആൾക്കൂട്ടത്തെ പങ്കെടുപ്പിക്കാൻ കഴിഞ്ഞെന്ന് കെപിസിസി വിലയിരുത്തുമ്പോഴും മുല്ലപ്പള്ളിയുടെ അസാന്നിധ്യം നേതൃത്വത്തിന് തലവേദനയാകും എന്ന കാര്യം സംശയമില്ല.

യുഡിഎഫിൽ കോൺഗ്രസിന്റെ ഘടകകക്ഷികളായ മുസ്ലീംലീഗ് നേതാക്കൾ പോലും ഓരോ സ്വീകരണ കേന്ദ്രത്തിലും അഭിവാദ്യമർപ്പിക്കാൻ എത്തുമ്പോഴാണ് മുല്ലപ്പള്ളി രാമചന്ദ്രൻ ജാഥയിൽ നിന്നും വിട്ടുനിൽക്കുന്നത്. കെ.സുധാകരനുമായുള്ള അസ്വാരസ്യങ്ങളാണ് ജാഥയിൽ നിന്ന് മുല്ലപ്പള്ളി വിട്ടുനിൽക്കാനുള്ള പ്രധാന കാരണം എന്നാണ് അടുത്ത വൃത്തങ്ങൾ പറയുന്നത്. വടകരയിലെ സ്വീകരണത്തിനു ശേഷം യാത്ര കോഴിക്കോട് ലോക്സഭാ മണ്ഡലത്തിലേക്ക് കടന്നു.

കെപിസിസി നേതൃത്വത്തോടുള്ള അതൃപ്തി  പരസ്യമാക്കി മുല്ലപ്പള്ളി; 'സമരാഗ്നി'ക്ക് എത്തിയില്ല
'എന്ത് വിവാദം, ഇതിലൊന്നും രാഷ്ട്രീയം കാണേണ്ട'; പ്രേമചന്ദ്രനെതിരായ വിവാദം, പ്രതികരിച്ച് ഷിബു ബേബി ജോൺ

Related Stories

No stories found.
logo
Reporter Live
www.reporterlive.com