ക്ഷണിച്ചത് ഉച്ചഭക്ഷണത്തിനാണെന്ന് അറിഞ്ഞിരുന്നില്ല; 'മോദിയുടെ വിരുന്ന്' വിവാദത്തിൽ പ്രേമചന്ദ്രൻ

പ്രധാനമന്ത്രി ക്ഷണിച്ചത് ഉച്ചഭക്ഷണത്തിനാണെന്ന് നേരത്തെ അറിഞ്ഞിരുന്നില്ല. വിരുന്നിനിടെ പരോക്ഷമായി പോലും രാഷ്ട്രീയം സംസാരിച്ചില്ലെന്നും പ്രേമചന്ദ്രൻ വിശദീകരിച്ചു.

dot image

കൊച്ചി: പ്രധാനമന്ത്രിയുടെ വിരുന്നിൽ പങ്കെടുത്തതിനെ ചൊല്ലി തനിക്കെതിരെ ഉയരുന്ന വിമർശനങ്ങൾക്ക് മറുപടിയുമായി എൻ കെ പ്രേമചന്ദ്രൻ എംപി. പ്രധാനമന്ത്രി ക്ഷണിച്ചത് ഉച്ചഭക്ഷണത്തിനാണെന്ന് നേരത്തെ അറിഞ്ഞിരുന്നില്ല. വിരുന്നിനിടെ പരോക്ഷമായി പോലും രാഷ്ട്രീയം സംസാരിച്ചില്ലെന്നും പ്രേമചന്ദ്രൻ വിശദീകരിച്ചു. റിപോർട്ടർ ടിവിയോട് പ്രതികരിക്കുകയായിരുന്നു അദ്ദേഹം.

പ്രേമചന്ദ്രന്റെ വാക്കുകൾ....

ഉച്ചയ്ക്ക് രണ്ടരയ്ക്കാണ് പ്രധാനമന്ത്രിയുടെ ഓഫീസിൽ നിന്ന് വിളിച്ചത്. പ്രധാനമന്ത്രി കാണാൻ ആഗ്രഹിക്കുന്നു എന്നാണ് ലഭിച്ച വിവരം.പ്രധാനമന്ത്രി ഒരു പാർലമെന്റംഗത്തെ വിളിക്കുന്നു നേരിൽ കാണണമെന്ന് പറയുന്നു. ആ സന്തോഷത്തോടെയാണ് ഞാൻ ചെന്നത്. ഞാൻ വിചാരിച്ചത് പാർലമെന്റിൽ നടത്തിയ പ്രവർത്തനങ്ങളെക്കുറിച്ചൊക്കെ ചർച്ച ചെയ്യാനായിരിക്കും എന്നാണ്. അവിടെ ചെന്നപ്പോ നാലഞ്ച് എംപിമാർ വേറെയുമുണ്ടായിരുന്നു. പ്രധാനമന്ത്രി വന്നു, ഞങ്ങൾക്ക് ഷേക് ഹാൻഡ് തന്നു, തോളത്ത് തട്ടി. ഞാൻ നിങ്ങളെ ശിക്ഷിക്കാൻ പോകുകയാണ്, എന്നോടൊപ്പം വരിക എന്നു പറഞ്ഞു. അദ്ദേഹം ഞങ്ങളെയും കൂട്ടി കാന്റീനിലേക്ക് പോയി. ഞാനാദ്യമായാണ് കാന്റീനിൽ വരുന്നത്, ഇന്നിവിടെ നിന്ന് ഭക്ഷണം കഴിക്കാം എന്നു പറഞ്ഞു. അപ്പോഴാണ് ഞങ്ങൾ മനസിലാക്കുന്നത് എന്തിനാണ് ക്ഷണിച്ചതെന്നും പോലും. ഞങ്ങൾക്കൊരു പുതിയ അനുഭവമായിരുന്നു, സംശയമില്ല.

'3.5 മണിക്കൂര് ഉറക്കം,6 മണിക്ക് ശേഷം ഭക്ഷണമില്ല';മോദിയുടെ കുശലം, 8 എംപിമാര്ക്ക് സര്പ്രൈസ് ലഞ്ച്

ബാലഗോപാൽ പറയുന്നതിൽ അത്ഭുതപ്പെടാനില്ല. 2019ലും സമാന തന്ത്രമാണ് ബാലഗോപാലും എളമരം കരീമും പയറ്റിയത്. അന്ന് കൊല്ലം ദേശീയ ഹൈവേ ഉദ്ഘാടനത്തിന് പ്രധാനമന്ത്രിയെ ക്ഷണിച്ചത് സംസ്ഥാന സർക്കാരിനെ മറികടന്നായിരുന്നു എന്നാണ് പ്രചരിപ്പിച്ചത്.

എൻ കെ പ്രേമചന്ദ്രൻ മോദിയുടെ വിരുന്നില് പങ്കെടുത്തതിനെ വിമർശിച്ച ബാലഗോപാൽ പറഞ്ഞത് വളരെ കുറച്ച് ആളുകളെയാണ് വിരുന്നിന് വിളിച്ചതെന്നും പങ്കെടുത്തത് അത്ര അടുപ്പം ഉള്ളത് കൊണ്ടാകും എന്നുമായിരുന്നു. വിരുന്നിൽ പങ്കെടുത്തതിലൂടെ എന് കെ പ്രേമചന്ദ്രൻ ഇൻഡ്യ സഖ്യത്തെ വഞ്ചിച്ചെന്ന് എളമരം കരീമും വിമർശിച്ചിരുന്നു.

dot image
To advertise here,contact us
dot image