തെലങ്കാന യുഎപിഎ കേസ്: സി പി റഷീദും സി പി ഇസ്മായിലും എന്‍ഐഎ ഓഫീസില്‍ ഹാജരാകണം

ഈ മാസം 12ന് ഹൈദരാബാദിലെ എന്‍ഐഎ ഓഫീസിലെത്താനാണ് നിര്‍ദേശം
തെലങ്കാന യുഎപിഎ കേസ്: സി പി റഷീദും സി പി ഇസ്മായിലും എന്‍ഐഎ ഓഫീസില്‍ ഹാജരാകണം

പാലക്കാട്: തെലങ്കാനയിലെ യുഎപിഎ കേസില്‍ മനുഷ്യാവകാശ പ്രവര്‍ത്തകരായ സി പി റഷീദും സി പി ഇസ്മായിലും എന്‍ഐഎ ഓഫീസില്‍ ഹാജരാവണമെന്ന് നിർദേശം. ഈ മാസം 12ന് ഹൈദരാബാദിലെ എന്‍ഐഎ ഓഫീസിലെത്താനാണ് നിര്‍ദേശം.

വ്യാഴാഴ്ച പാലക്കാടും പാണ്ടിക്കാടും എന്‍ഐഎ സംഘം പരിശോധന നടത്തിയിരുന്നു. സി പി റഷീദിന്റെയും ഇസ്മായിലിന്റെയും വീടുകളിലായിരുന്നു പരിശോധന. സി പി റഷീദിന്റെ ഫോണും, വിവിധ സംഘടനകളുടെ നോട്ടീസുകളും മാസികകളും എന്‍ഐഎ പിടിച്ചെടുക്കുകയും ചെയ്തു. ഇതിന് പിന്നാലെയാണ് ചോദ്യം ചെയ്യലിന് ഹാജരാകാന്‍ ഇരുവര്‍ക്കും നിര്‍ദേശം നല്‍കിയത്. പൊലീസ് വെടിവെപ്പില്‍ കൊല്ലപ്പെട്ട മാവോയിസ്റ്റ് കബനീദളം ഏരിയ സമിതിയംഗം സി പി ജലീലിന്റെ സഹോദരങ്ങളാണ് ഇരുവരും.

Related Stories

No stories found.
logo
Reporter Live
www.reporterlive.com