തൃശ്ശൂർ കൊടകരയിൽ ബസും ലോറിയും കൂട്ടിയിടിച്ച് നിരവധി പേർക്ക് പരിക്ക്

അപകടത്തിൽ നാലുപേർക്ക് ഗുരുതര പരിക്ക്

dot image

തൃശ്ശൂർ: കൊടകരയിൽ ബസും ലോറിയും കൂട്ടിയിടിച്ച് നിരവധി പേർക്ക് പരിക്ക്. തൃശൂരിൽ നിന്ന് എറണാകുളത്തേക്ക് പോവുകയായിരുന്ന ബസാണ് അപകടത്തിൽപെട്ടത്. ഇന്ന് പുലർച്ചെ 4 മണിക്കാണ് അപകടം ഉണ്ടായത്. പരിക്ക് പറ്റിയവരെ കൊടകര ശാന്തി, ചാലക്കുടി സെൻ്റ് ജെയിംസ്, അപ്പോളോ എന്നീ ആശുപത്രികളിൽ എത്തിച്ചു. ഇതിൽ നാലു പേരെ ഗുരുതര പരിക്കുകളോടെ അപ്പോളോ ആശുപത്രിയിൽ പ്രവേശിച്ചു. അപകട കാരണം വ്യക്തമല്ല.

dot image
To advertise here,contact us
dot image