'സർക്കാർ കണ്ണുതുറക്കണം'; പിഎസ് സിയുടെ നടപടികൾ ഉദ്യോഗാർത്ഥികളോടുള്ള യുദ്ധപ്രഖ്യാപനമെന്ന് കെഎസ് യു

പതിനായിരക്കണക്കിന് യുവാക്കളുടെ ഭാവി നശിപ്പിക്കരുതെന്ന് പി മുഹമ്മദ്‌ ഷമ്മാസ് ആവശ്യപ്പെട്ടു.
'സർക്കാർ കണ്ണുതുറക്കണം'; പിഎസ് സിയുടെ നടപടികൾ ഉദ്യോഗാർത്ഥികളോടുള്ള യുദ്ധപ്രഖ്യാപനമെന്ന് കെഎസ് യു

തിരുവനന്തപുരം: പി എസ് സി നിയമന വിഷയത്തിൽ കേരള സർക്കാരിനെതിരെ കെ എസ് യു സംസ്ഥാന വൈസ് പ്രസിഡന്റ്‌ പി മുഹമ്മദ്‌ ഷമ്മാസ്. സർക്കാർ കണ്ണ് തുറക്കണമെന്ന തലക്കെട്ടോടെ ഷമ്മാസ് ഫേസ്ബുക്ക് കുറിപ്പിലൂടെയാണ് സർക്കാരിനെതിരെ രംഗത്തെത്തിയത്. പതിനായിരക്കണക്കിന് യുവാക്കളുടെ ഭാവി നശിപ്പിക്കരുതെന്നും അദ്ദേഹം ആവശ്യപ്പെട്ടു.

എൽപി/യുപി പി എസ് സി പരീക്ഷയുടെ അടിസ്ഥാന യോഗ്യതയായ കെ -ടെറ്റ് പരീക്ഷയുടെ (ഡിസംബർ 2023) റിസൾട്ട് ഇതുവരെയും അനൗൺസ് ചെയ്യാതിരിക്കുകയും പി എസ് സി അപേക്ഷ തിയ്യതിയിൽ മാറ്റംവരുത്താതിരിക്കുകയും ചെയ്യുന്ന പരീക്ഷ ഭവന്റേയും പി എസ് സിയുടേയും നടപടികൾ ഉദ്യോഗാർത്ഥികളോടുള്ള യുദ്ധപ്രഖ്യാപനമാണെന്ന് ഷമ്മാസ് ആരോപിച്ചു.

മൂന്നോ നാലോ വർഷത്തിലൊരിക്കൽ നടത്തുന്ന എൽപി/യുപി പി എസ് സി പരീക്ഷ ഇത്തവണ നഷ്ടമായാൽ പിന്നീട് ഒരിക്കലും എഴുതാനാവാതെ പ്രായപരിധിക്ക് പുറത്ത് പോവുന്നവരുടെ എണ്ണവും വലുതാണെന്നും ഷമ്മാസ് കുറിച്ചു.

പി മുഹമ്മദ്‌ ഷമ്മാസിന്റെ ഫേസ്ബുക്ക് പോസ്റ്റ്

സർക്കാർ കണ്ണ് തുറക്കണം

LP/UP പി.എസ്.സി പരീക്ഷയുടെ അടിസ്ഥാന യോഗ്യതയായ K-TET പരീക്ഷയുടെ (ഡിസംബർ 2023) റിസൾട്ട് ഇതുവരെയും അനൗൺസ് ചെയ്യാതിരിക്കുകയും, പി.എസ്.സി അപേക്ഷ തിയ്യതിയിൽ മാറ്റംവരുത്താതിരിക്കുകയും ചെയ്യുന്ന പരീക്ഷ ഭവന്റേയും പി.എസ്.സി യുടേയും നടപടികൾ ഉദ്യോഗാർത്ഥികളോടുള്ള യുദ്ധപ്രഖ്യാപനമാണ്.

LP/UP പി.എസ്.സി പരീക്ഷയുടെ അടിസ്ഥാന യോഗ്യതയിൽ ഉൾപ്പെട്ട K-TET പരീക്ഷ ഡിസംബറിൽ നടന്നതിന്റെ അടിസ്ഥാനത്തിൽ ഫലം വന്നതിന് ശേഷം പി.എസ്.സി ക്ക് അപേക്ഷിക്കാനായി കാത്തിരിക്കുന്നത് പതിനായിരങ്ങളാണ്.

ജനുവരി 31(നാളെ)അപേക്ഷയുടെ അവസാന തിയ്യതിയായി PSC പ്രഖ്യാപിച്ചതിൽ മാറ്റം വരുത്താത്തതും K-TET റിസൾട് പ്രഖ്യാപിക്കാത്തതും കാരണം ഒരുപാട് പേരുടെ അവസരം നിഷേധിക്കുന്നതിലൂടെ സർക്കാരും PSCയും എന്ത് യുവജന സ്നേഹമാണ് പ്രകടിപ്പിക്കാൻ ശ്രമിക്കുന്നത്?

മൂന്നോ നാലോ വർഷത്തിലൊരിക്കൽ നടത്തുന്ന LP/UP പി.എസ്.സി പരീക്ഷ ഇത്തവണ നഷ്ടമായാൽ പിന്നീട് ഒരിക്കലും എഴുതാനാവാതെ പ്രായപരിധിക്ക് പുറത്ത് പോവുന്നവരുടെ എണ്ണവും വലുതാണ്.

ആയിരക്കണക്കിന് ഉദ്യോഗാർത്ഥികൾ ഒപ്പിട്ട നിവേദനം ഉൾപ്പടെ ബന്ധപ്പെട്ടവർക്ക് നൽകിയിട്ടും ഒരു അനുകൂല സമീപനവും പരീക്ഷാ ഭവന്റെയൊ പി.എസ്.സി യുടെയോ ഭാഗത്ത് നിന്ന് ഉണ്ടായിട്ടില്ല എന്നതും ആശങ്കാജനകമാണ്.

ലക്ഷക്കണക്കിന് ഉദ്യോഗാർത്ഥികളെ ബാധിക്കുന്ന വിഷയത്തിൽ അടിയന്തിരമായി ഇടപെടാൻ സർക്കാരും ബന്ധപ്പെട്ട വകുപ്പുകളും തയ്യാറാകണം.

പി മുഹമ്മദ്‌ ഷമ്മാസ്

(കെ എസ് യു സംസ്ഥാന വൈസ് പ്രസിഡന്റ്‌)

Related Stories

No stories found.
logo
Reporter Live
www.reporterlive.com