'ആകാശത്ത് റോഡ് നിർമിച്ച് താഴെക്കൊണ്ട് ഫിറ്റ്‌ ചെയ്യാനാകില്ല;കടകംപള്ളിയോട് പരോക്ഷമായി മന്ത്രി

കരാറുകാരനെ പുറത്താക്കിയത് ചിലർക്ക് പിടിച്ചില്ലെന്നും ചില താത്പര്യമുള്ളവർക്കാണ് ഇഷ്ടപ്പെടാതിരുന്നതെന്നും മുഹമ്മദ്‌ റിയാസ് പ്രതികരിച്ചു
'ആകാശത്ത് റോഡ് നിർമിച്ച് താഴെക്കൊണ്ട് ഫിറ്റ്‌ ചെയ്യാനാകില്ല;കടകംപള്ളിയോട്  പരോക്ഷമായി മന്ത്രി

തിരുവനന്തപുരം: സിപിഐഎം നേതാവും എംഎല്‍എയുമായ കടകംപള്ളി സുരേന്ദ്രനെ പരോക്ഷമായി വിമർശിച്ച് മന്ത്രി മുഹമ്മദ്‌ റിയാസ്. സ്മാർട്ട് റോഡ് വികസനത്തിന്റെ പേരിൽ ജനങ്ങളെ തടങ്കലിലാക്കുന്നു എന്ന കടകംപള്ളിയുടെ വിമർശനത്തിനാണ് മറുപടി. ആദ്യ കരാറുകാരനെ പലവട്ടം തിരുത്താൻ ശ്രമിച്ചിട്ടും നടന്നില്ല. എന്തും ചെയ്യാമെന്ന ഹുങ്കോട് കൂടി പ്രവർത്തിച്ചു. കരാറുകാരനെ പുറത്താക്കിയത് ചിലർക്ക് പിടിച്ചില്ലെന്നും ചില താത്പര്യമുള്ളവർക്കാണ് ഇഷ്ടപ്പെടാതിരുന്നതെന്നും മുഹമ്മദ്‌ റിയാസ് പ്രതികരിച്ചു.

ആകാശത്ത് റോഡ് നിർമിച്ച് താഴെ കൊണ്ട് ഫിറ്റ്‌ ചെയ്യാൻ ആകില്ല. കരാറുകാരനെ പുറത്താക്കിയത് ചിലർക്ക് പൊള്ളി. ആ മുറിവ് ഇനിയും ഉണങ്ങിയിട്ടില്ല. പൊള്ളലേറ്റ് മുറിവുണങ്ങാത്തവർ എന്ത് പറഞ്ഞാലും ജനം വിശ്വസിക്കില്ലെന്നും അദ്ദേഹം പറഞ്ഞു. തിരിയേണ്ടവർക്ക് തിരിഞ്ഞു എന്ന് കരുതുന്നുവെന്നും മുഹമ്മദ്‌ റിയാസ് പറഞ്ഞു.

ന​ഗ​ര​സ​ഭ സം​ഘ​ടി​പ്പി​ച്ച വി​ക​സ​ന സെ​മി​നാ​റി​ലാ​ണ്​ ക​ട​കം​പ​ള്ളി​ സുരേന്ദ്രൻ ക​ടു​ത്ത വി​മ​ർ​ശ​നം ഉന്നയിച്ചത്. ര​ണ്ടു​മൂ​ന്ന് പ​ദ്ധ​തി​ക​ള്‍ ത​ല​സ്ഥാ​ന ന​ഗ​ര​ത്തെ ശ്വാ​സം മു​ട്ടി​ക്കു​കയാണ്. വ​ര്‍ഷ​ങ്ങ​ളാ​യി യാ​ത്രാ സൗ​ക​ര്യം നി​ഷേ​ധി​ക്ക​പ്പെ​ട്ട ജ​ന​ങ്ങ​ള്‍ ന​ഗ​ര​ത്തി​ല്‍ താ​മ​സി​ക്കു​ന്നു. അ​മൃ​ത് പ​ദ്ധ​തി​യു​ടെ ഭാ​ഗ​മാ​യി ന​ട​ക്കു​ന്ന നി​ര്‍മാ​ണ​പ്ര​വൃ​ത്തി​ക​ള്‍ ജ​ന​ങ്ങ​ളെ ത​ട​വി​ലാ​ക്കു​ന്ന സാ​ഹ​ച​ര്യ​മു​ണ്ട്. പൊ​ട്ടി​പ്പൊ​ളി​ഞ്ഞു കി​ട​ക്കു​ന്ന റോ​ഡു​ക​ള്‍ സ​ഞ്ചാ​ര​യോ​ഗ്യ​മാ​ക്കേ​ണ്ട​തു​ണ്ട്. സ്മാ​ര്‍ട്ട് സി​റ്റി​യു​ടെ ഭാ​ഗ​മാ​യി ക​ഴി​ഞ്ഞ കു​റ​ച്ചു​വ​ര്‍ഷ​മാ​യി ന​ട​ത്തി​ക്കൊ​ണ്ടി​രി​ക്കു​ന്ന പ​ദ്ധ​തി​ക​ള്‍ വേ​ണ്ട​ത്ര വേ​ഗ​ത്തോ​ടെ ന​ട​പ്പാ​ക്കാ​ന്‍ സാ​ധി​ക്കു​ന്നി​ല്ലെ​ന്ന പോ​രാ​യ്മ​യു​ണ്ടെന്നും കടകംപള്ളി ആരോപിച്ചിരുന്നു.

Related Stories

No stories found.
logo
Reporter Live
www.reporterlive.com