നടപൂജകൾ പൂർത്തിയായി; ശബരിമല നട അടച്ചു

2023-24 വർഷത്തെ മകരവിളക്ക് ഉത്സവത്തിന് പരിസമാപ്തിയായി
നടപൂജകൾ പൂർത്തിയായി; ശബരിമല നട അടച്ചു

പത്തനംതിട്ട: മകരവിളക്ക് ഉത്സവത്തിൻ്റെ നടപൂജകൾ പൂർത്തിയാക്കി ശബരിമല ക്ഷേത്രനട ഇന്ന് രാവിലെ ആറ് മണിയ്ക്ക് അടച്ചു. ഇന്നലെ രാത്രി 10 മണി വരെ മാത്രമേ ഭക്തർക്ക് അയ്യപ്പ ദർശനത്തിനുള്ള സൗകര്യം ഉണ്ടായിരുന്നുള്ളൂ. ഇന്ന് പ്രവേശനമില്ല. ഇന്ന് പുലർച്ചെ 5-ന് നട തുറന്നു. അഞ്ചരയോടെ തിരുവാഭരണം തിരിച്ചെഴുന്നള്ളിച്ചു.

നടപൂജകൾ പൂർത്തിയായി; ശബരിമല നട അടച്ചു
ശബരിമല തീര്‍ത്ഥാടനം; 10.35 കോടി രൂപയുടെ വരുമാന വര്‍ദ്ധന, എത്തിയത് 50 ലക്ഷം ഭക്തര്‍

ഇതോടെ 2023-24 വർഷത്തെ മകരവിളക്ക് ഉത്സവത്തിന് പരിസമാപ്തിയായി. തിരുവാഭരണ ഘോഷയാത്രാ സംഘം ശബരിമലയിൽ നിന്ന് പന്തളത്തേക്ക് മടക്കയാത്ര ആരംഭിച്ചു. 24-ന് തിരുവാഭരണ ഘോഷയാത്രാ സംഘം പന്തളത്ത് എത്തിച്ചേരും. തിരുവാഭരണ പേടകങ്ങൾ ദേവസ്വം ബോർഡ് അധികാരികളിൽ നിന്ന് പന്തളം കൊട്ടാരം നിർവ്വാഹക സംഘം ഭാരവാഹികൾ ഏറ്റ് വാങ്ങി സ്രാമ്പിക്കൽ കൊട്ടാരത്തിലെ സുരക്ഷിത മുറിയിൽ വയ്ക്കും.

Related Stories

No stories found.
logo
Reporter Live
www.reporterlive.com