കേന്ദ്രം കേരളത്തെ അവഗണിക്കുന്നില്ല; 5 സീറ്റിൽ ബിജെപി ജയിക്കും: പ്രകാശ് ജാവദേക്കർ

രാഹുൽഗാന്ധി പ്രധാനമന്ത്രിയാകുമെന്ന പ്രതീക്ഷ ഇപ്പോൾ കേരളത്തിനില്ല
കേന്ദ്രം കേരളത്തെ അവഗണിക്കുന്നില്ല; 5 സീറ്റിൽ ബിജെപി ജയിക്കും: പ്രകാശ് ജാവദേക്കർ

കൊച്ചി: ലോക്സഭ തിരഞ്ഞെടുപ്പിൽ സംസ്ഥാനത്ത് ചുരുങ്ങിയത് 5 സീറ്റിൽ ബിജെപി ജയിക്കുമെന്ന് മുൻ കേന്ദ്രമന്ത്രി പ്രകാശ് ജാവദേക്കർ. രാഹുൽഗാന്ധി പ്രധാനമന്ത്രിയാകുമെന്ന പ്രതീക്ഷ ഇപ്പോൾ കേരളത്തിനില്ല. ബിജെപിയുടെ സ്ഥാനാർഥി പ്രഖ്യാപനം ഇത്തവണ നേരത്തെയുണ്ടാകുമെന്നും അദ്ദേഹം റിപ്പോർട്ടറിനോട് പറഞ്ഞു. കേന്ദ്രസർക്കാർ അവഗണിക്കുന്നുവെന്ന പരാതി രാഷ്ട്രീയ പ്രേരിതമാണെന്നും അദ്ദേഹം റിപ്പോർട്ടറിനോട് പറഞ്ഞു.

കേന്ദ്രം കേരളത്തെ അവഗണിക്കുന്നില്ല; 5 സീറ്റിൽ ബിജെപി ജയിക്കും: പ്രകാശ് ജാവദേക്കർ
മനുഷ്യച്ചങ്ങല നാടകം; അനാവശ്യ ധൂർത്ത് സർക്കാരിൻ്റെ മുഖമുദ്ര: രമേശ് ചെന്നിത്തല

'2019-ൽ രാഹുൽ ഗാന്ധി പ്രധാനമന്ത്രിയാകുമെന്ന പ്രചാരണം കേരളത്തിൽ ബിജെപിക്ക് തിരിച്ചടിയായി. ഇത്തവണ കേരളം മോദിയിൽ പ്രതീക്ഷവയ്ക്കുന്നു. സ്ഥാനാർഥി പ്രഖ്യാപനം നേരത്തെയുണ്ടാകും. അയോധ്യ തിരഞ്ഞെടുപ്പ് അജണ്ടയല്ല', അദ്ദേഹം പറഞ്ഞു. കേന്ദ്രം കേരളത്തെ അവഗണിക്കുന്നില്ലെന്നും ഈ വിഷയത്തിൽ പരസ്യ സംവാദത്തിന് തയാറാണെന്നും പ്രകാശ് ജാവദേക്കർ കൂട്ടിച്ചേർത്തു. ഈ മാസം 30-നകം 4 സീറ്റിൽ സ്ഥാനാർഥികളെ പ്രഖ്യാപിച്ച് ഔപചാരിക പ്രചാരണം ആരംഭിക്കാനാണ് ബിജെപി തീരുമാനമെന്നും മുൻ കേന്ദ്രമന്ത്രി വ്യക്തമാക്കി.

Related Stories

No stories found.
logo
Reporter Live
www.reporterlive.com