ഇന്ന് മകരവിളക്ക്; സന്നിധാനത്ത് ഭക്തജന പ്രവാഹം

ഉച്ചക്ക് ഒരു മണിവരെയാണ് ഭക്തജനങ്ങൾക്ക് ദർശനം അനുവദിക്കുക
ഇന്ന് മകരവിളക്ക്; സന്നിധാനത്ത് ഭക്തജന പ്രവാഹം

സന്നിധാനം: ശബരിമലയിൽ ഇന്ന് മകരവിളക്ക് തെളിക്കും. മകര വിളക്ക് മഹോത്സവത്തിനായി ശബരിമല നട തുറന്നു. സന്നിധാനത്ത് ഭക്തജനങ്ങളുടെ വൻ തിരക്കാണ് അനുഭവപ്പെടുന്നത്. പതിനായിരക്കണക്കിന് ആളുകളാണ് അയ്യപ്പ ദർശനത്തിനായി കാത്തിരിക്കുന്നത്. മകരവിളക്ക് ഉത്സവത്തോട് ബന്ധപ്പെട്ട മകര സംക്രമ പൂജ പുലർച്ചെ 2.45ന് പൂർത്തിയായി.

ഉച്ചക്ക് ഒരു മണിവരെയാണ് ഭക്ത ജനങ്ങൾക്ക് ദർശനം അനുവദിക്കുക. രാവിലെ ഒമ്പത് മണി മുതൽ നിലയ്ക്കലിൽ നിന്നും 11.30വരെ പമ്പയിൽ നിന്നും മല കയറുന്നതിന് നിയന്ത്രണം ഉണ്ടായിരിക്കും. മകരജ്യോതി ദർശനം കാത്ത് സന്നിധാനത്ത് മാത്രം രണ്ട് ലക്ഷത്തിൽ അധികം ഭക്തജനങ്ങളാണുള്ളത്. തിരുവാഭരണ ഘോഷയാത്ര വൈകിട്ട് 5.30 ന് ശരം കുത്തിയിലെത്തും. വൈകിട്ട് 6.30നാണ് മഹാദീപാരാധന നടക്കുക. ശക്തമായ സുരക്ഷ ക്രമീകരണങ്ങളാണ് ഒരുക്കിയിട്ടുള്ളത്.

ഇന്ന് മകരവിളക്ക്; സന്നിധാനത്ത് ഭക്തജന പ്രവാഹം
മൈലപ്രയിലെ വ്യാപാരിയുടെ കൊലപാതകം; തമിഴ്നാട് സ്വദേശി പിടിയിൽ

മകരജ്യോതി കാണാന്‍ 10 വ്യൂ പോയിന്റുകളാണുള്ളത്. മകരവിളക്ക് ദർശനത്തിന് ശബരിമല കഴിഞ്ഞാൽ ഏറ്റവും കൂടുതൽ ആളുകളെത്തുന്നത് പുല്ലുമേട്ടിലാണ്. ഡ്രോൺ നിരീക്ഷണമടക്കം സുരക്ഷ ഏർപ്പെടുത്തിയിട്ടുണ്ട്. എട്ട് ഡിവൈഎസ്പിമാരുടെ നേതൃത്വത്തിലാണ് സുരക്ഷ പ്രവർത്തനങ്ങൾ.

Related Stories

No stories found.
logo
Reporter Live
www.reporterlive.com