വ്യാജ വാര്‍ത്തകള്‍ക്കെതിരെ നിയമനടപടി സ്വീകരിച്ചു: റിപ്പോര്‍ട്ടര്‍ ടിവി മാനേജ്‌മെന്റ്

ഒരു വിട്ടുവീഴ്ചയും ഇക്കാര്യത്തില്‍ സ്വീകരിക്കില്ലെന്നും മാനേജ്‌മെന്റ് കൂട്ടിച്ചേര്‍ത്തു.
വ്യാജ വാര്‍ത്തകള്‍ക്കെതിരെ നിയമനടപടി സ്വീകരിച്ചു: റിപ്പോര്‍ട്ടര്‍ ടിവി മാനേജ്‌മെന്റ്

കൊച്ചി: റിപ്പോര്‍ട്ടര്‍ ടിവിക്കെതിരെ വ്യാജവാര്‍ത്ത നല്‍കിയ മാധ്യമത്തിനും പ്രചരിപ്പിച്ച വ്യക്തികള്‍ക്കുമെതിരെ നിയമനടപടി സ്വീകരിച്ചെന്ന് റിപ്പോര്‍ട്ടര്‍ ടിവി മാനേജ്‌മെന്റ് അറിയിച്ചു. റിപ്പോര്‍ട്ടര്‍ ടിവിക്കെതിരെ വ്യാജവും അടിസ്ഥാനരഹിതവുമായ വാര്‍ത്ത കഴിഞ്ഞ ദിവസം ഒരു മാധ്യമം പ്രസിദ്ധീകരിച്ചിരുന്നു. ഈ സ്ഥാപനത്തിനും പ്രചരിപ്പിച്ച വ്യക്തികള്‍ക്കുമെതിരെയാണ് നിയമ നടപടി സ്വീകരിച്ചത്. ഈ തരത്തില്‍ അപകീര്‍ത്തിപരമായ പ്രചരണം നടത്തുന്നവര്‍ക്കെതിരെ ശക്തമായ നിയമനടപടി സ്വീകരിക്കാനാണ് മാനേജ്‌മെന്റ് തീരുമാനിച്ചിരിക്കുന്നത്. ഒരു വിട്ടുവീഴ്ചയും ഇക്കാര്യത്തില്‍ സ്വീകരിക്കില്ലെന്നും മാനേജ്‌മെന്റ് കൂട്ടിച്ചേര്‍ത്തു.

Related Stories

No stories found.
logo
Reporter Live
www.reporterlive.com