നവകേരള സദസ്സിനായി പറവൂർ നഗരസഭാ സെക്രട്ടറി അനുവദിച്ച ഒരു ലക്ഷം രൂപ സ്വകാര്യ കമ്പനി തിരിച്ചടച്ചു

ഹൈക്കോടതി ഇടപെലടിനെ തുടർന്നാണ് നഗരസഭയുടെ ഫണ്ടിൽ നിന്നും അനുവദിച്ച പണം സ്വകാര്യ കമ്പനി തിരിച്ചടച്ചിരിക്കുന്നത്
നവകേരള സദസ്സിനായി പറവൂർ നഗരസഭാ സെക്രട്ടറി അനുവദിച്ച ഒരു ലക്ഷം രൂപ സ്വകാര്യ കമ്പനി തിരിച്ചടച്ചു

കൊച്ചി: നവകേരള സദസ്സിനായി നഗരസഭയുടെ തനത് ഫണ്ടിൽ നിന്നും പറവൂർ നഗരസഭാ സെക്രട്ടറി അനുവദിച്ച ഒരു ലക്ഷം രൂപ സ്വകാര്യ കമ്പനി തിരിച്ചടച്ചു . ഹൈക്കോടതി ഇടപെലടിനെ തുടർന്നാണ് നഗരസഭയുടെ ഫണ്ടിൽ നിന്നും അനുവദിച്ച പണം സ്വകാര്യ കമ്പനി തിരിച്ചടച്ചിരിക്കുന്നത്. നവകേരള സദസ്സിൻ്റെ സംഘാടനത്തിനായി ഫണ്ട് നല്കരുതെന്ന് നഗരസഭാ കൗൺസിലും ചെയർ പേഴ്സ്സണനും സെക്രട്ടറിയോട് നിർദ്ദേശിച്ചിരുന്നു. എന്നാൽ ഈ നിർദ്ദേശത്തെ മറികടന്ന് നഗരസഭാ സെക്രട്ടറി ഫണ്ട് അനുവദിക്കുകയായിരുന്നു. പറവൂർ ഭൂരേഖ താഹസീൽദാറിൻ്റെ നിർദ്ദേശ പ്രകാരമായിരുന്നു നഗരസഭയുടെ തനത് ഫണ്ടിൽ നിന്നും ഒരു ലക്ഷം രൂപ നവകേരള സദസിന്റെ സംഘാടനത്തിനായി നഗരസഭാ സെക്രട്ടറി നൽകിയത്. ഇതിനെതിരെ നഗരസഭാ ചെയർപേഴ്സൺ ബീന ശശിധരൻ ഹൈക്കോടതിയെ സമീപിക്കുകയായിരുന്നു.

ഈ കേസ് പരിഗണിച്ച കോടതി സെക്രട്ടറിയുടെ നടപടി തെറ്റാണെന്നും കൗൺസിൽ/ ചെയർമാൻ എന്നിവരുടെ നിർദേശം കൂടാതെ അത്തരത്തിൽ നഗരസഭയുടെ തനത് വിഹിതം ഉപയോഗിക്കാനാവില്ലെന്ന് കോടതി വിധിക്കുകയായിരുന്നു. പണം നൽകണമെന്ന സർക്കാർ ഉത്തരവ് നിയമ വിരുദ്ധമാണെന്നും കോടതി വിധിച്ചിരുന്നു. സർക്കാരിന് നഗരസഭയുടെ പണം ഉത്തരവിലൂടെ തനത് ഫണ്ടിൽ നിന്നും എടുക്കാനാകില്ലെന്നും അതിനായി മുൻസിപ്പൽ ചട്ടങ്ങളിൽ വ്യവസ്ഥയുമില്ലായെന്നായിരുന്നു നഗരസഭയുടെ വാദം

ഹൈക്കോടതി വിധിയെ തുടർന്ന് നിയമ വിരുദ്ധമായി നൽകിയ ഒരു ലക്ഷം രൂപ നഗരസഭാ ചെയർമാൻ ബീന ശശിധരൻ സെക്രട്ടറിയോട് ആവശ്യപ്പെട്ടിരുന്നു. ഇതിന് പിന്നാലെയാണ് നവകേരള സദസ്സിന്റെ ജോയിന്റ് കൺവീനറും പറവൂർ ഭൂരേഖ തഹസീ‌ൽദാറിൻ്റെ നിർദ്ദേശത്തെ തുടർന്ന് സ്വകാര്യ കമ്പനി പണം തിരികെ അടച്ചത്. നേരത്തെ ഭൂരേഖ തഹസിൽദാറുടെ നിർദ്ദേശ പ്രകാരം നഗരസഭ സെക്രട്ടറി സ്വകാര്യ കമ്പനിക്കായിരുന്നു നഗരസഭയുടെ തതന് ഫണ്ടിൽ നിന്നും ഒരു ലക്ഷം രൂപ നൽകിയത്. ഈ പണം ഇന്ന് നഗരസഭയുടെ തനത് ഫണ്ടിലേക്ക് സെക്രട്ടറി തിരിച്ചടച്ചതായി നഗരസഭാ അധ്യക്ഷ പറഞ്ഞു.

നവകേരള സദസ്സിന് പറവൂർ നഗരസഭ പണം അനുവദിച്ചത് രാഷ്ട്രീയ വിവാദമായിരുന്നു. പ്രതിപക്ഷ നേതാവിൻ്റെ മണ്ഡലത്തിലെ നവകേരള സദസ്സിനായി കോൺഗ്രസ് ഭരിക്കുന്ന നഗരസഭ ഫണ്ട് അനുവദിച്ചത് ഇടതുപക്ഷം വലിയ ചർച്ചയാക്കിയിരുന്നു. പ്രതിപക്ഷ നേതാവ് നഗരസഭാ സെക്രട്ടറിയെ ഫോൺ ചെയ്ത് ഭീഷണിപ്പെടുത്തിയതായും ആരോപണം ഉയർന്നിരുന്നു. എന്നാൽ സെക്രട്ടറി ആവശ്യപ്പെട്ട പ്രകാരമാണ് വിളച്ചതെന്നും ഒരു ഉദ്യോഗസ്ഥനെയും ഭീഷണിപ്പെടുത്തിയിട്ടില്ലെന്നും വി ഡി സതീശൻ പറഞ്ഞിരുന്നു. മന്ത്രിയുടെ ഓഫീസിൽ നിന്ന് നഗരസഭ സെക്രട്ടറിയെ വിളിച്ച് ഭീഷണിപ്പെടുത്തിയതായും പ്രതിപക്ഷ നേതാവ് ആരോപിച്ചിരുന്നു.

Related Stories

No stories found.
logo
Reporter Live
www.reporterlive.com