വയനാട് തണ്ണീര്‍ത്തടം നികത്തിയ ദൃശ്യങ്ങള്‍ പകര്‍ത്തിയ റിപ്പോര്‍ട്ടര്‍ സംഘത്തിന് നേരെ ആക്രമണം

ചെറുപുഴ പാലത്തിന് സമീപം തണ്ണീര്‍ത്തടം നികത്തിയ ദൃശ്യങ്ങള്‍ പകര്‍ത്തുമ്പോള്‍ ആയിരുന്നു ആക്രമണം
വയനാട് തണ്ണീര്‍ത്തടം നികത്തിയ ദൃശ്യങ്ങള്‍ പകര്‍ത്തിയ റിപ്പോര്‍ട്ടര്‍ സംഘത്തിന് നേരെ ആക്രമണം

വയനാട്: പനമരത്ത് റിപ്പോര്‍ട്ടര്‍ ടിവി സംഘത്തിന് നേരെ ആക്രമണം. ചെറുപുഴ പാലത്തിന് സമീപം തണ്ണീര്‍ത്തടം നികത്തിയ ദൃശ്യങ്ങള്‍ പകര്‍ത്തുമ്പോള്‍ ആയിരുന്നു ആക്രമണം. നാല് പേര് അടങ്ങുന്ന സംഘം തടഞ്ഞു നിര്‍ത്തിയാണ് മര്‍ദ്ദിച്ചത്. റിപ്പോര്‍ട്ടര്‍ ദീപക് മോഹന്‍, ക്യാമറമാന്‍ അബു താഹിര്‍, ഡ്രൈവര്‍ മുജീബ് എന്നിവര്‍ക്ക് പരിക്കേറ്റു. മൂവരും പനമരം സര്‍ക്കാര്‍ ആശുപത്രിയില്‍ ചികിത്സയിലാണ്. അക്രമി സംഘത്തിലെ നാലു പേരെ പൊലീസ് കസ്റ്റഡിയില്‍ എടുത്തിട്ടുണ്ട്.

Related Stories

No stories found.
logo
Reporter Live
www.reporterlive.com