കണ്ടല ബാങ്ക് തട്ടിപ്പ് കേസ്; ഭാസുരാംഗനും അഖില്‍ജിത്തിനും ജാമ്യമില്ല

കലൂര്‍ പി എംഎല്‍എ കോടതിയാണ് കേസില്‍ കേസില്‍ ഒന്നും രണ്ടും പ്രതികളായ ഭാസുരാംഗന്റെയും അഖില്‍ജിത്തിന്റെയും ജാമ്യാപേക്ഷകള്‍ തള്ളിയത്.
കണ്ടല ബാങ്ക് തട്ടിപ്പ് കേസ്; ഭാസുരാംഗനും അഖില്‍ജിത്തിനും ജാമ്യമില്ല

തൃശൂര്‍: കണ്ടല സഹകരണ ബാങ്ക് തട്ടിപ്പ് കേസില്‍ മുന്‍ പ്രസിഡന്റ് എന്‍ ഭാസുരാംഗന്റെയും മകന്‍ അഖില്‍ജിത്തിന്റെയും ജാമ്യാപേക്ഷകള്‍ തള്ളി. കലൂര്‍ പി എംഎല്‍എ കോടതിയാണ് കേസില്‍ കേസില്‍ ഒന്നും രണ്ടും പ്രതികളായ ഭാസുരാംഗന്റെയും അഖില്‍ജിത്തിന്റെയും ജാമ്യാപേക്ഷകള്‍ തള്ളിയത്.

കഴിഞ്ഞ ദിവസം ഭാസുരാംഗന്റെയും കണ്ടല സര്‍വീസ് സഹകരണ ബാങ്ക് സെക്രട്ടറി ആര്‍ കെ ബൈജു രാജന്റെയും മുന്‍കൂര്‍ ജാമ്യാപേക്ഷ ഹൈക്കോടതി തള്ളിയിരുന്നു. ക്രൈം ബ്രാഞ്ച് രജിസ്റ്റര്‍ ചെയ്ത അഞ്ച് കേസുകളിലെ മുന്‍കൂര്‍ ജാമ്യാപേക്ഷയാണ് ഹൈക്കോടതി തള്ളിയത്. എന്‍ ഭാസുരാംഗനെതിരെ ഹൈക്കോടതി രൂക്ഷ വിമര്‍ശനമാണ് ഉയര്‍ത്തിയത്. സാമ്പത്തിക കുറ്റകൃത്യം ഗൗരവ സ്വഭാവമുള്ളതാണെന്നും മുന്‍കൂര്‍ ജാമ്യം അന്വേഷണത്തെ പ്രതികൂലമായി ബാധിക്കുമെന്നുമായിരുന്നു പ്രധാന വിമര്‍ശനം.

കണ്ടല ബാങ്ക് തട്ടിപ്പ് കേസ്; ഭാസുരാംഗനും അഖില്‍ജിത്തിനും ജാമ്യമില്ല
'ജനാധിപത്യത്തെ കുഴിച്ചുമൂടാൻ ശ്രമിച്ചവർക്കെതിരെ പോരാടിയതിനുള്ള അംഗീകാരം'; കെ മുരളീധരൻ

കണ്ടലയിലേത് ആഴത്തിലുള്ള ഗൂഡാലോചനയാണെന്നും തട്ടിപ്പിലൂടെ സംഭവിച്ചത് വലിയ സാമ്പത്തിക നഷ്ടമാണെന്നും ഹൈക്കോടതി നിരീക്ഷിച്ചു. സാധാരണ കുറ്റകൃത്യങ്ങള്‍ പോലെ കണ്ടല സര്‍വീസ് സഹകരണ ബാങ്കിലെ സാമ്പത്തിക തട്ടിപ്പ് കേസ് പരിഗണിക്കാനാവില്ല. എന്‍ ഭാസുരാംഗന് മുന്‍കൂര്‍ ജാമ്യം നല്‍കിയാല്‍ അത് അന്വേഷണത്തെ അട്ടിമറിക്കും. മുന്‍കൂര്‍ ജാമ്യം അര്‍ത്ഥവത്തായ വിചാരണയെ ദുര്‍ബ്ബലമാക്കുമെന്നുമാണ് വിധിന്യായത്തിലെ നിരീക്ഷണം. നിലവില്‍ ജുഡീഷ്യല്‍ കസ്റ്റഡിയിലാണ് കേസിലെ ഒന്നാം പ്രതി ഭാസുരാംഗന്‍.

Related Stories

No stories found.
logo
Reporter Live
www.reporterlive.com