'ജനാധിപത്യത്തെ കുഴിച്ചുമൂടാൻ ശ്രമിച്ചവർക്കെതിരെ പോരാടിയതിനുള്ള അംഗീകാരം'; കെ മുരളീധരൻ

സസ്പെൻഷനെക്കുറിച്ച് കെ മുരളീധരൻ
'ജനാധിപത്യത്തെ കുഴിച്ചുമൂടാൻ ശ്രമിച്ചവർക്കെതിരെ പോരാടിയതിനുള്ള അംഗീകാരം'; കെ മുരളീധരൻ

ന്യൂഡല്‍ഹി: പ്രതിപക്ഷ എംപിമാരെ സസ്‌പെന്‍ഡ് ചെയ്ത നടപടിയില്‍ പ്രതികരണവുമായി കെ മുരളീധരൻ. ജനാധിപത്യത്തെ കുഴിച്ചുമൂടാൻ ശ്രമിച്ച ശക്തികൾക്കെതിരെ പോരാടിയതിനുള്ള അംഗീകാരമായാണ് താൻ സസ്പെൻഷനെ കാണുന്നതെന്ന് മുരളീധരൻ പറഞ്ഞു.

പുതിയ പാർലമെന്റ് മന്ദിരത്തിന്റെ രൂപകൽപ്പനയും സന്ദർശക പാസ് കൊടുക്കുന്നതും ചർച്ച ചെയ്യപ്പെടണം. പാർലമെന്റ് മന്ദിരത്തിന്റെ നിർമ്മാണത്തിൽ അപാകതയുണ്ട്. പാസ് നൽകുന്നതും അശാസ്ത്രീയമായാണ്. ഇത് പുറത്തുവരാതിരിക്കാനാണ് താൻ ഉൾപ്പെടെയുള്ള എംപിമാരെ സസ്‌പെന്‍ഡ് ചെയ്തതെന്നും മുരളീധരൻ പറഞ്ഞു.

'ജനാധിപത്യത്തെ കുഴിച്ചുമൂടാൻ ശ്രമിച്ചവർക്കെതിരെ പോരാടിയതിനുള്ള അംഗീകാരം'; കെ മുരളീധരൻ
കെ യു ബിജു കൊലക്കേസ്; പ്രതികളായ ആർഎസ്എസ്-ബിജെപി പ്രവർത്തകരെ കോടതി വെറുതെ വിട്ടു

പിണറായിയാണോ നരേന്ദ്ര മോദിയാണോ ഭേദമെന്ന ചോദ്യം ഈനാംപേച്ചിയാണോ മരപ്പട്ടിയാണോ ഭേദം എന്ന് ചോദിക്കുന്നത് പോലെയാണെന്നും മുരളീധരൻ പരിഹസിച്ചു. ഇരുവരെയും ഒരേ നുകത്തിൽ കെട്ടാം. തുല്യ എതിരാളിയോട് മതി ഗാന്ധിസമെന്നും അല്ലാത്തവരോട് അതിൻ്റെ ആവശ്യമില്ലെന്നും മുരളീധരൻ പറഞ്ഞു.

യൂത്ത് കോൺഗ്രസ് പ്രവർത്തകരെ തല്ലിയതിൽ പ്രതികരിച്ച മുരളീധരൻ വലത്തേ കവിളത്തും അടിച്ചാൽ അടിക്കുന്നവന്റെ കരണക്കുറ്റി അടിച്ചുപൊളിക്കും എന്ന് പ്രതികരിച്ചു. മുഖ്യമന്ത്രി പറഞ്ഞ ജീവൻരക്ഷാ പ്രവർത്തനം നവകേരള സദസ്സ് കഴിഞ്ഞാലും തുടരുമെന്നും കൊല്ലത്തെത്തിയപ്പോൾ ജീവൻരക്ഷാ പ്രവർത്തനം നടത്തിയവർക്ക് അഭിനന്ദനങ്ങൾ ലഭിച്ചുവെന്നും മുരളീധരൻ കുറ്റപ്പെടുത്തി.

Related Stories

No stories found.
logo
Reporter Live
www.reporterlive.com