ജിഎസ്ടി നഷ്ടപരിഹാരം; 'കേന്ദ്രം വരുത്തിയ വീഴ്ച കേരളത്തെ ഞെരുക്കി': മുഖ്യമന്ത്രി

'ജനങ്ങൾ ഒറ്റക്കെട്ടായി സർക്കാരിന്റെ അഭിപ്രായത്തിന് ഒപ്പം ഉണ്ട്. ആരോഗ്യപരമായ നിലപാടുകൾ മാധ്യമങ്ങളും സ്വീകരിക്കണം'.
ജിഎസ്ടി നഷ്ടപരിഹാരം; 'കേന്ദ്രം വരുത്തിയ വീഴ്ച കേരളത്തെ ഞെരുക്കി': മുഖ്യമന്ത്രി

കോട്ടയം: ജിഎസ്ടി വകുപ്പിനെ അടിമുടി പുനഃസംഘടിപ്പിച്ചുവെന്ന് മുഖ്യമന്ത്രി പിണറായി വിജയൻ. ജിഎസ്ടി നഷ്ടപരിഹാരം നൽകുന്നതിൽ കേന്ദ്രം വരുത്തിയ കുറവ് കേരളത്തെ ഞെരുക്കി. സാമ്പത്തിക ആഘാതം താങ്ങാവുന്നതിലേറെയാണെന്നാണ് മുഖ്യമന്ത്രി പറഞ്ഞത്. സംസ്ഥാനത്തോട് കേന്ദ്രത്തിന് പ്രതികാര ബുദ്ധിയാണെന്നും വിവേചനപരമായ നടപടികൾ കേന്ദ്രം അവസാനിപ്പിക്കണമെന്നും മുഖ്യമന്ത്രി വ്യക്തമാക്കി. ഫെഡറൽ തത്വങ്ങളെ കേന്ദ്രം ബലികഴിക്കുന്നു. കേന്ദ്ര സംസ്ഥാന തർക്കങ്ങൾ പരിഹരിക്കുന്നതിനുള്ള ഇടപെടലിനായി സുപ്രീംകോടതിയെ സമീപിച്ചുവെന്നും മുഖ്യമന്ത്രി കോട്ടയത്ത് പറഞ്ഞു.

ജിഎസ്ടി നഷ്ടപരിഹാരം; 'കേന്ദ്രം വരുത്തിയ വീഴ്ച കേരളത്തെ ഞെരുക്കി': മുഖ്യമന്ത്രി
പാർലമെന്റിലെ സുരക്ഷാ വീഴ്ച: എഴ് സുരക്ഷാ ഉദ്യോഗസ്ഥരെ ലോക്സഭാ സെക്രട്ടറിയേറ്റ് സസ്പെൻഡ് ചെയ്തു

കേന്ദ്ര ഏജൻസികളെ ഉപയോഗിച്ച് സംസ്ഥാന സർക്കാരിന്റെ കടമെടുപ്പിനെ നിയന്ത്രിക്കുന്ന നിയമവിരുദ്ധ നടപടികൾ റദ്ദ് ചെയ്യണമെന്നും ഭരണഘടനാപരമായ സംസ്ഥാനങ്ങൾക്കുള്ള അവകാശങ്ങൾക്ക് മേൽ കേന്ദ്രം കടന്നുകയറുന്നുവെന്നും മുഖ്യമന്ത്രി കുറ്റപ്പെടുത്തി. കടമെടുപ്പ് പരിധി വെട്ടിച്ചുരുക്കുന്നത് അവസാനിപ്പിക്കണം. കടമെടുപ്പ് പരിധി നിശ്ചയിക്കാൻ കേന്ദ്രത്തിന് അധികാരം ഇല്ല. സുപ്രീംകോടതി ഇടപെടൽ ഉണ്ടായില്ലെങ്കിൽ കടുത്ത സാമ്പത്തിക ദുരന്തം ഉണ്ടാകും. സമീപഭാവിയിൽ ഇത് മറികടക്കാൻ ആവില്ല. പടിപടിയായി കേന്ദ്രം ഇടപെട്ട് ഇതിനെ തകർക്കുന്നു. സംസ്ഥാനത്തിന് 26226 കോടി രൂപ അടിയന്തരമായി വേണം. കേന്ദ്ര ഇടപെടൽ മൂലം അടുത്ത് 5 വർഷം 23 ലക്ഷം കോടി നഷ്ടം സംസ്ഥാനത്ത് ഉണ്ടാകും. ചരിത്രപരമായി പോരാട്ടത്തിന് പ്രതിപക്ഷം കൂടെ നിൽക്കണം എന്നാണ് അവരോട് പറയാനുള്ളത്. ഗവർണർ വിശദീകരണം ചോദിക്കേണ്ടത് കേന്ദ്രത്തിനോടാണ്. സംസ്ഥാനത്ത് സ്ഥാനം ഉറപ്പിക്കാൻ ബിജെപി വലിയ ശ്രമമുണ്ടെങ്കിലും ഇത് നടക്കുന്നില്ലെന്നും മുഖ്യമന്ത്രി പറഞ്ഞു.

കേരളത്തെ പാഠം പഠിപ്പിക്കാനാണ് അവർ നീക്കം നടത്തുന്നത്. സാമ്പത്തിക ദുരന്തം വന്നാൽ പലകാര്യങ്ങളും മുടക്കേണ്ടി വരും. ഒട്ടേറെ മേഖലകളിൽ പണം ചെലവഴിക്കേണ്ടി വരും. ജനങ്ങൾ ഒറ്റക്കെട്ടായി സർക്കാരിന്റെ അഭിപ്രായത്തിന് ഒപ്പം ഉണ്ട്. ആരോഗ്യപരമായ നിലപാടുകൾ മാധ്യമങ്ങളും സ്വീകരിക്കണം. കുറേക്കാലത്തേക്ക് കേരളത്തെ മുന്നോട്ടു കൊണ്ടുപോകാൻ കഴിയാതെ വരും. അഭിപ്രായ വ്യത്യാസം മറന്ന് മാധ്യമങ്ങളും പ്രവർത്തിക്കണമെന്നും മുഖ്യമന്ത്രി പറഞ്ഞു.

ജിഎസ്ടി നഷ്ടപരിഹാരം; 'കേന്ദ്രം വരുത്തിയ വീഴ്ച കേരളത്തെ ഞെരുക്കി': മുഖ്യമന്ത്രി
മന്ത്രിസഭാ പുനഃസംഘടന; എൽഡിഎഫ് യോഗം ഈ മാസം 24-ന്, സത്യപ്രതിജ്ഞാ തീയതി തീരുമാനിക്കും

ഗവർണർക്ക് മറുപടി കൊടുക്കുന്ന കാര്യം ആലോചിക്കുന്നുവെന്നും മുഖ്യമന്ത്രി മാധ്യമങ്ങളോട് പറഞ്ഞു. പരാതി വന്നാൽ, ഫോർവേഡ് ചെയ്താൽ മറുപടി പറയുകയല്ല സർക്കാരിൻറെ ബാധ്യത. കേരളത്തെ കുറ്റപ്പെടുത്തിക്കൊണ്ട് കേന്ദ്രത്തെ പരോക്ഷമായി ന്യായീകരിക്കുന്ന നിലപാടാണ് യുഡിഎഫ് എംപിമാരുടേത്. ആ നിലപാടിൽ നിന്ന് അവർ പിന്മാറണം. ഒന്നിച്ച് നിന്ന് മുന്നോട്ട് പോയാൽ പ്രതിസന്ധിയെ അതിജീവിക്കാൻ കഴിയും. പാർലമെന്റിൽ നടന്ന സംഭവങ്ങളെ അപലപിക്കുന്നുവെന്നും ഇങ്ങനെ ഉണ്ടാകാന്‍ പാടില്ലെന്നും മുഖ്യമന്ത്രി പറഞ്ഞു. വേണ്ട നടപടികൾ കേന്ദ്രസർക്കാർ സ്വീകരിക്കുമെന്നാണ് കരുതുന്നതെന്നും പിണറായി വിജയന്‍ വ്യക്തമാക്കി.

Related Stories

No stories found.
logo
Reporter Live
www.reporterlive.com