മുഖ്യമന്ത്രിയുടെ വാഹനവ്യൂഹത്തിന് നേരെ കറുത്ത ചെരിപ്പെറിഞ്ഞ് കെ എസ് യു

മുഖ്യമന്ത്രിയും മന്ത്രിമാരുമടങ്ങിയ ബസ് കടന്നുപോകുമ്പോഴാണ് പ്രവർത്തകർ കറുത്ത ചെരുപ്പെറിഞ്ഞത്

dot image

കൊച്ചി: മുഖ്യമന്ത്രിയുടെ വാഹനവ്യൂഹത്തിന് നേരെ ചെരിപ്പെറിഞ്ഞ് കെ എസ് യു. പെരുമ്പാവൂരിലാണ് കെ എസ് യു പ്രവർത്തകർ മുഖ്യമന്ത്രിയുടെ വാഹനവ്യൂഹത്തിന് നേരെ ചെരിപ്പെറിഞ്ഞത്. മുഖ്യമന്ത്രിയും മന്ത്രിമാരുമടങ്ങിയ ബസ് കടന്നുപോകുമ്പോഴാണ് പ്രവർത്തകർ കറുത്ത ചെരിപ്പെറിഞ്ഞത്.

'അക്രമങ്ങളിൽ ഒന്നാം പ്രതി മുഖ്യമന്ത്രി, കൂട്ട് ക്രിമിനൽ ഗുണ്ടകൾ'; വി ഡി സതീശൻ

ഇതിനിടെ കെഎസ്യു പ്രവർത്തകർ മുഖ്യമന്ത്രിക്ക് നേരെ കരിങ്കൊടി വീശി. പ്രവർത്തകരെ പൊലീസ് അറസ്റ്റ് ചെയ്തു നീക്കി. ഡിവൈഎഫ്ഐ പ്രവർത്തകരും കെഎസ്യു പ്രവർത്തകരും തമ്മിൽ സംഘർഷമുണ്ടായി. എറണാകുളം ജില്ലയിലാണ് നവകേരള സദസ്സ് പുരോഗമിക്കുന്നത്.

dot image
To advertise here,contact us
dot image