
May 23, 2025
06:53 AM
കോഴിക്കോട്: ഓർക്കാട്ടേരിയിൽ യുവതി ഭർതൃവീട്ടിൽ ആത്മഹത്യ ചെയ്യാൻ കാരണം ഗാർഹിക പീഡനം മൂലമെന്ന് പരാതി. കുന്നുമ്മക്കര സ്വദേശി തണ്ടാർകണ്ടി ഹബീബിന്റെ ഭാര്യ ഷെബിനയാണ് തിങ്കളാഴ്ച രാത്രി ഭർതൃവീട്ടിൽ തൂങ്ങി മരിച്ചത്.
ഭർതൃമാതാവിൻ്റെയും ഭർതൃ സഹോദരിയുടെയും നിരന്തര പീഡനമാണ് മരണത്തിന് കാരണമെന്ന് ബന്ധുക്കൾ ആരോപിച്ചു. കുടുംബം എടച്ചേരി പൊലീസിൽ പരാതി നൽകി. അസ്വാഭാവിക മരണത്തിന് പൊലീസ് കേസെടുത്ത് അന്വേഷണം ആരംഭിച്ചു. ഭർതൃവീട്ടിൽ വച്ച് ഷെബിനയെ ഭർത്താവിൻ്റെ ബന്ധുക്കൾ മർദ്ദിക്കുന്ന ദൃശ്യങ്ങളും കുടുംബം പുറത്ത് വിട്ടു. 2010-ലാണ് ഷെബിനയുടെ വിവാഹം നടന്നത്. ഭർത്താവ് വിദേശത്ത് നിന്ന് എത്തുന്നതിന്റെ തലേനാൾ ആണ് ഷെബിന ഭർതൃ വീട്ടിലെത്തിയത്.