'ആർ ബിന്ദു ഇന്ന് തന്നെ രാജിവയ്ക്കണം'; ഉന്നത വിദ്യാഭ്യാസ മന്ത്രി നിയമലംഘനം നടത്തിയെന്ന് വി ഡി സതീശന്‍

ഡോ. ​ഗോപിനാഥ് രവീന്ദ്രന്റെ പുനർനിയമനം സുപ്രീം കോടതി റദ്ദാക്കിയതിൽ പ്രതികരിച്ച് വി ഡി സതീശൻ
'ആർ ബിന്ദു ഇന്ന് തന്നെ രാജിവയ്ക്കണം'; ഉന്നത വിദ്യാഭ്യാസ മന്ത്രി നിയമലംഘനം നടത്തിയെന്ന് വി ഡി സതീശന്‍

ഡൽഹി: ഡോ. ​ഗോപിനാഥ് രവീന്ദ്രനെ കണ്ണൂർ വിസിയായി പുനർനിയമിച്ചത് റദ്ദാക്കികൊണ്ടുള്ള സുപ്രീം കോടതി വിധിയോട് പ്രതികരിച്ച് പ്രതിപക്ഷ നേതാവ് വി ഡി സതീശൻ. ഉന്നത വിദ്യാഭ്യാസ മന്ത്രി ആർ ബിന്ദു ഇന്ന് തന്നെ രാജിവയ്ക്കണമെന്ന് അദ്ദേഹം ആവശ്യപ്പെട്ടു. ഉന്നത വിദ്യാഭ്യാസ മന്ത്രി നിയമലംഘനം നടത്തി, പ്രായപരിധി കഴിഞ്ഞ ഒരു വ്യക്തിയെ പുനർനിയമിച്ചു. സുപ്രീം കോടതി അത് റദ്ദാക്കിയിരിക്കുകയാണ്. അതോടൊപ്പം സംസ്ഥാന സർക്കാർ അനാവശ്യമായ ഇടപെടൽ നടത്തിയെന്ന ഗുരുതരമായ കണ്ടെത്തലും വിധിയിലുണ്ട്. സർവകലാശാലകളുടെ സ്വയം ഭരണാവകാശത്തിന്മേൽ വൈസ് ചാന്‍സലർമാരെ തിരഞ്ഞെടുക്കുന്ന യൂണിവേഴ്സിറ്റി ആക്ടും യുജിസി മാനദണ്ഡങ്ങളും പ്രോ ചാൻസിലർ കൂടിയായ ഉന്നത വിദ്യാഭ്യാസ മന്ത്രി തന്നെ ലംഘിച്ചുവെന്ന് വി ഡി സതീശൻ ആരോപിച്ചു.

കണ്ണൂർ വിസിയുടെ പുനർനിയമനം ഗവര്‍ണറും സംസ്ഥാന സര്‍ക്കാരും ഒരുമിച്ച് നടത്തിയ ഗൂഢാലോചനയാണെന്നും അദ്ദേഹം ആരോപിച്ചു. ഗവർണർ സർക്കാരിന്റെ സമ്മർദ്ദത്തിന് വഴങ്ങിയെന്നായിരുന്നു പ്രതിപക്ഷം മുമ്പ് പറഞ്ഞത്. അത് തന്നെയാണ് ഇപ്പോൾ സുപ്രീം കോടതിയും പറഞ്ഞിരിക്കുന്നത്. ഗവർണറും സർക്കാരും തമ്മിൽ യാതൊരു പ്രശ്നങ്ങളുമില്ല, ആളുകളെ കബളിപ്പിക്കുകയാണ്. സർക്കാർ പ്രതിസന്ധിയിലാകുമ്പോൾ ഗവർണർ തർക്കവുമായി വരുന്നു. അല്ലാത്ത സമയങ്ങളിൽ പരസ്പരം മധുര പലഹാരങ്ങൾ കൊടുത്തുവിടുകയും മന്ത്രിമാർ ഘോഷയാത്രയായി ഗവർണറെ കാണാൻ വരികയും ഒക്കെ ചെയ്യുന്നുവെന്നും വിഡി സതീശൻ പറഞ്ഞു.

'ആർ ബിന്ദു ഇന്ന് തന്നെ രാജിവയ്ക്കണം'; ഉന്നത വിദ്യാഭ്യാസ മന്ത്രി നിയമലംഘനം നടത്തിയെന്ന് വി ഡി സതീശന്‍
കണ്ണൂർ വി സി പുറത്ത്; പുനർനിയമനം ചട്ടവിരുദ്ധമെന്ന് സുപ്രീം കോടതി, സര്‍ക്കാരിന് രൂക്ഷ വിമര്‍ശനം

സര്‍വകലാശാല സെനറ്റ് അംഗം ഡോ. പ്രേമചന്ദ്രന്‍ കീഴോത്ത്, അക്കാദമിക് കൗണ്‍സില്‍ അംഗം ഷിനോ പി ജോസ് എന്നിവർ നൽകിയ ഹർജിയിന്മേലാണ് സുപ്രീം കോടതി ഡോ. ​ഗോപിനാഥ് രവീന്ദ്രന്റെ പുനർനിയമനം റദ്ദാക്കിയത്. നിയമിച്ച രീതി ചട്ടവിരുദ്ധമാണെന്ന് കോടതി വിലയിരുത്തി. ഹൈക്കോടതിയുടെ കുറ്റകരമായ വിധി റദ്ദാക്കുന്നുവെന്നും സുപ്രീം കോടതി പറഞ്ഞു. വി സി നിയമനത്തിൽ ​അധികാരപരിധിയിൽ ബാഹ്യശക്തികൾ ഇടപെട്ടു എന്ന നിരീക്ഷണമാണ് കോടതി നടത്തിയത്. സർക്കാരിനെതിരെ ഇക്കാര്യത്തിൽ ​ഗവർണർ നേരത്തെ വെളിപ്പെടുത്തൽ നടത്തിയിരുന്നു. ചീഫ് ജസ്റ്റിസ് ഡി വൈ ചന്ദ്രചൂഢ് അധ്യക്ഷനായ ബഞ്ചിന്റേതാണ് വിധി. ജസ്റ്റിസ് ജെ ബി പർദിവാലയാണ് വിധി പ്രസ്താവിച്ചത്.

Related Stories

No stories found.
logo
Reporter Live
www.reporterlive.com