കരുതൽ തടങ്കല് സുപ്രീംകോടതി വിധിയുടെ ലംഘനം; കോൺഗ്രസ് കോടതിയെ സമീപിക്കും: വി ഡി സതീശൻ

പ്രതികളെ പിടിക്കാത്ത പൊലീസിനെ മുഖ്യമന്ത്രി അഭിനന്ദിക്കുന്നുവെന്നും വി ഡി സതീശന് പരിഹസിച്ചു.

dot image

വയനാട്: നവകേരള സദസ്സ് നടക്കുന്ന സ്ഥലങ്ങളില് കോണ്ഗ്രസ് പ്രവർത്തകരെ കരുതൽ തടങ്കലില് വയ്ക്കുന്ന നടപടിക്കെതിരെ കോൺഗ്രസ് കോടതിയെ സമീപിക്കുമെന്ന് പ്രതിപക്ഷ നേതാവ് വി ഡി സതീശന്. മുഖ്യമന്ത്രി ജില്ലയിലിറങ്ങിയതോടെ യുഡിഎഫ് പ്രവർത്തകർക്ക് ജീവിക്കാൻ കഴിയാത്ത അവസ്ഥയായെന്നും സുപ്രീംകോടതി വിധിയുടെ ലംഘനമാണ് കരുതൽ തടങ്കലെന്നും വി ഡി സതീശന് പറഞ്ഞു.

കൊല്ലം ഓയൂരില് നിന്ന് കുട്ടിയെ തട്ടികൊണ്ടു പോയ സംഭവത്തില് പ്രതികളെ പിടിക്കാനാകാതെ പോലീസ് നാണം കെട്ട് നിൽക്കുകയാണെന്നും പ്രതികളെ പിടിക്കാത്ത പൊലീസിനെ മുഖ്യമന്ത്രി അഭിനന്ദിക്കുന്നുവെന്നും വി ഡി സതീശന് പരിഹസിച്ചു.

സമയം കഴിഞ്ഞിട്ടും ബില്ലിൽ തീരുമാനമെടുക്കാതിരുന്ന ഗവർണറെ ശാസിച്ച സുപ്രീം കോടതി വിധിയോട് യുഡിഎഫ് യോജിക്കുന്നുവെന്നും പ്രതിപക്ഷ നേതാവ് പറഞ്ഞു.

കുട്ടിയെ തട്ടികൊണ്ടു പോയ സംഭവം; സ്ത്രീയുടെ രേഖാചിത്രം പുറത്തുവിട്ട് പൊലീസ്

രാഹുൽ ഗാന്ധി എം പി ഉദ്ഘാടനം ചെയ്യാൻ നിശ്ചയിച്ചിരുന്ന റോഡുകളുടെ ഉദ്ഘാടനം പി വി അന്വർ നിർവ്വഹിച്ച സംഭവത്തോടും വി ഡി സതീശന് പ്രതികരിച്ചു. പി എം ജി എസ് വൈ പദ്ധതി മുഖ്യമന്ത്രി വായിച്ചിട്ടില്ലെന്നും പി എം ജി എസ് വൈ പദ്ധതി എംപിമാരാണ് ഉദ്ഘാടനം ചെയ്യേണ്ടത്. അൻവറിന്റെ നടപടിയെ മുഖ്യമന്ത്രി പ്രോത്സാഹിപ്പിച്ചത് വിലകുറഞ്ഞ നടപടിയായിപോയെന്നും വി ഡി സതീശന് പറഞ്ഞു.

dot image
To advertise here,contact us
dot image
To advertise here,contact us
To advertise here,contact us