'ഇസ്രയേല്‍ യുദ്ധം ചെയ്യാന്‍ ഭയപ്പെടുന്നു'; കേരളത്തിന് നന്ദിയെന്ന് പലസ്തീന്‍ അംബാസിഡര്‍

'നന്ദി പറയാനാണ് കേരളത്തിലെത്തിയത്.'
'ഇസ്രയേല്‍ യുദ്ധം ചെയ്യാന്‍ ഭയപ്പെടുന്നു'; കേരളത്തിന് നന്ദിയെന്ന് പലസ്തീന്‍ അംബാസിഡര്‍

കോഴിക്കോട്: പലസ്തീന് പിന്തുണ നല്‍കുന്നതിന് നന്ദിയെന്ന് പലസ്തീന്‍ അംബാസിഡര്‍ അദ്നാന്‍ അബു അല്‍ ഹൈജ. ഇസ്രയേല്‍ യുദ്ധം ചെയ്യാന്‍ ഭയപ്പെടുന്നുവെന്നും അദ്ദേഹം പറഞ്ഞു. ശിഹാബ് തങ്ങള്‍ കര്‍മ്മ ശ്രേഷ്ഠ പുരസ്‌കാര സമര്‍പ്പണത്തിനായി കോഴിക്കോട്ടെത്തിയപ്പോള്‍ മാധ്യമപ്രവര്‍ത്തകരോട് സംസാരിക്കുകയായിരുന്നു അദ്ദേഹം.

400 ഇസ്രയേല്‍ സൈനികര്‍ മരിച്ചുവെന്നും1000 പരുക്കേറ്റെന്നും ഇസ്രയേല്‍ പറയുന്നു. അതിലേറെ മരണവും പരുക്കും ഇസ്രയേലിലുണ്ടായി. ഇസ്രയേല്‍ സൈന്യം യുദ്ധം ചെയ്യാന്‍ ഭയപ്പെടുന്നുവെന്നും അദ്നാന്‍ അബു അല്‍ ഹൈജ പറഞ്ഞു.

'ഇസ്രയേല്‍ യുദ്ധം ചെയ്യാന്‍ ഭയപ്പെടുന്നു'; കേരളത്തിന് നന്ദിയെന്ന് പലസ്തീന്‍ അംബാസിഡര്‍
​പ്രത്യാശയുടെ നുറുങ്ങുവെട്ടം; ഇസ്രയേല്‍ 39 പലസ്തീൻ തടവുകാരെയും ഹമാസ് 24 ബന്ദികളെയും വിട്ടയച്ചു

ഇന്ത്യയും പലസ്തീനും തമ്മില്‍ ചരിത്രപരമായ ബന്ധമാണ്. ഇന്ത്യ പലസ്തീന് പിന്തുണ നല്‍കുന്നു. ഇന്ത്യ ട്വീറ്റ് ചെയ്തിരുന്നു. പക്ഷേ സാധാരണക്കാരെ കൊല്ലുന്നതിന് എതിരാണ് ഇന്ത്യയെന്നും അദ്നാന്‍ അബു അല്‍ ഹൈജ പറഞ്ഞു.

തങ്ങള്‍ കേരളത്തെ സ്‌നേഹിക്കുന്നു. നന്ദി പറയാനാണ് കേരളത്തിലെത്തിയത്. ഹമാസ് തീവ്രവാദികളല്ല. സ്വാതന്ത്ര സമര പോരാളികളാണ്. മറ്റ് രാജ്യങ്ങള്‍ ജീവിക്കുന്നതു പോലെ ഞങ്ങള്‍ക്കും സ്വതന്ത്രമായി ജീവിക്കണമെന്നും അദ്നാന്‍ അബു അല്‍ ഹൈജ കൂട്ടിച്ചേര്‍ത്തു.

Related Stories

No stories found.
logo
Reporter Live
www.reporterlive.com