എറണാകുളത്തെ യൂത്ത് കോൺഗ്രസ്‌ തിരഞ്ഞെടുപ്പ്: എ ഗ്രൂപ്പ്‌ ഹൈക്കോടതിയിലേക്ക്

ജില്ലാ പ്രസിഡൻ്റായി തിരഞ്ഞെടുക്കപ്പെട്ട സിജോ ജോസഫുമായി സഹകരിക്കില്ലെന്ന നിലപാടിലാണ് എ ഗ്രൂപ്പ്
എറണാകുളത്തെ യൂത്ത് കോൺഗ്രസ്‌ തിരഞ്ഞെടുപ്പ്: എ ഗ്രൂപ്പ്‌ ഹൈക്കോടതിയിലേക്ക്

കൊച്ചി: ആലുവ തോട്ടുമുഖം വൈഎംസിഎയിൽ ചേർന്ന എറണാകുളം ജില്ലയിലെ കോൺഗ്രസ് എ ഗ്രൂപ്പിൻ്റെ രഹസ്യ യോഗം അവസാനിച്ചു. എ ഗ്രൂപ്പിൻ്റെ പ്രമുഖ നേതാവ് ബെന്നി ബഹനാൻ്റെ നേതൃത്വത്തിലായിരുന്ന രഹസ്യയോഗം ചേർന്നത്. എന്നാൽ രഹസ്യ യോഗമല്ലെന്നും യോഗം ചേർന്നത് പാർട്ടിയെ ശക്തിപ്പെടുത്താനാണെന്നുമായിരുന്നു യോഗ ശേഷം ബെന്നി ബഹനാൻ്റെ പ്രതികരണം. പാർട്ടിക്കുള്ളിലെ പ്രശ്നങ്ങൾ നേതൃത്വത്തെ അറിയിക്കുമെന്നും നേതൃത്വം അതിന് പരിഹാരമുണ്ടാക്കുമെന്നാണ് വിശ്വാസമെന്നും ബെന്നി ബഹനാൻ പറഞ്ഞു.

എറണാകുളം ജില്ലയിലെ യൂത്ത് കോൺഗ്രസ്‌ തിരഞ്ഞെടുപ്പുമായി ബന്ധപ്പെട്ട് എ ഗ്രൂപ്പ്‌ ഹൈക്കോടതിയെ സമീപിക്കുമെന്ന് കെപിസിസി ജനറൽ സെക്രട്ടറി അബ്ദുൽ മുത്തലിബ് വ്യക്തമാക്കി. യൂത്ത് കോൺഗ്രസ് ജില്ലാ പ്രസിഡൻ്റ് തിരഞ്ഞെടുപ്പിലെ തർക്കം രൂക്ഷമാകുമെന്നാണ് എ ഗ്രൂപ്പിൻ്റെ പ്രതികരണങ്ങൾ സൂചിപ്പിക്കുന്നത്. ജില്ലാ പ്രസിഡൻ്റായി തെരഞ്ഞെടുക്കപ്പെട്ട സിജോ ജോസഫുമായി സഹകരിക്കില്ലെന്ന നിലപാടിലാണ് എ ഗ്രൂപ്പ്. പ്രസിഡൻ്റ് സ്ഥാനത്തേക്ക് മത്സരിച്ച് ജയിച്ചത് അനൂപാണെന്നും അനൂപിന് പ്രസിഡൻ്റ് സ്ഥാനം നൽകിയില്ലെങ്കിൽ സിജോയെയും ഒഴിവാക്കണമെന്നുമുള്ല നിലപാടിൽ ഉറച്ച് നിൽക്കാനാണ് എ ഗ്രൂപ്പ് തീരുമാനം. പ്രശ്ന പരിഹാരത്തിനായി കോൺഗ്രസ് ജില്ലാ നേതൃത്വവുമായി ചർച്ച നടത്താനും ധാരണയായിട്ടുണ്ട്.

എറണാകുളത്തെ യൂത്ത് കോൺഗ്രസ്‌ തിരഞ്ഞെടുപ്പ്: എ ഗ്രൂപ്പ്‌ ഹൈക്കോടതിയിലേക്ക്
എറണാകുളത്ത് 'എ' ഗ്രൂപ്പിൻ്റെ രഹസ്യയോഗം; കെ സി വേണുഗോപാലിനെതിരെ പടയൊരുക്കം

ജില്ലയിലെ എ ഗ്രൂപ്പ് നേതാവ് ബെന്നി ബഹനാൻ എംപിയാണ് യോഗം വിളിച്ച് ചേർത്തത് എന്നാണ് സൂചന. ജില്ലയിലെ എ ഗ്രൂപ്പിൻ്റെ പ്രധാന നേതാക്കളായ കെ ബാബു, ഡൊമിനിക് പ്രസന്റേഷൻ, അബ്ദുൽ മുത്തലിബ്, ടോണി ചമ്മിണി, കെ പി ധനപാലൻ എന്നിവർ യോഗത്തിൽ പങ്കെടുക്കുന്നതായാണ് വിവരം.

കെ സി വേണുഗോപാലിനെതിരായ പൊതുവികാരം യോഗത്തിൽ ഉയർന്നുവെന്നാണ് വിവരം. എ ഗ്രൂപ്പിനെ നിരന്തരം വഞ്ചിക്കുന്നു. ഇത് സംബന്ധിച്ച് ഹൈക്കമാൻഡിനെ കണ്ട് സങ്കടം ബോധിപ്പിക്കും. പാർലമെന്റ് തിരഞ്ഞെടുപ്പ് മുന്നിലുള്ളതിനാൽ പരസ്യ യുദ്ധം ഇല്ലെന്നും യോഗത്തിൽ ധാരണയായിട്ടുണ്ട്.

എറണാകുളത്തെ യൂത്ത് കോൺഗ്രസ്‌ തിരഞ്ഞെടുപ്പ്: എ ഗ്രൂപ്പ്‌ ഹൈക്കോടതിയിലേക്ക്
ജനങ്ങളെ കബളിപ്പിക്കുന്ന സർക്കാരിൻ്റെ അശ്ലീല നാടകമാണ് നവ കേരള സദസ്: വി ഡി സതീശൻ

യൂത്ത് കോൺഗ്രസ്‌ ജില്ലാ പ്രസിഡന്റിനെ അയോഗ്യനാക്കിയ നടപടി ശരിയായില്ലെന്നും യോഗം വിലയിരുത്തി. അൻവർ സാദത്ത് എംഎഎൽഎയാണ് ഇതിന് ചരടുവലിച്ചതെന്നാണ് യോഗത്തിൽ ഉയർന്ന ആരോപണം. രമേശ്‌ ചെന്നിത്തല ഗ്രൂപ്പ്‌ വിട്ട് അൻവർ, കെസി ഗ്രൂപ്പിലേക്ക് മാറാൻ ശ്രമിക്കുന്നതായും യോഗം വിലയിരുത്തി. അൻവറിന് രാജാവിനെക്കാൽ വലിയ രാജഭക്തിയാണെന്ന കുറ്റപ്പെടുത്തലും യോഗത്തിലുണ്ടായി.

Related Stories

No stories found.
logo
Reporter Live
www.reporterlive.com