ജനപിന്തുണ നഷ്ടപ്പെട്ടതോടെ പി ആര്‍ വര്‍ക്കിന് ഇറങ്ങി; നവകേരള സദസ്സ് മെഗാ പി ആര്‍ എന്ന് വി എം സുധീരന്‍

ശിവശങ്കരന് പകരം മുഖ്യമന്ത്രിയാണ് ജയിലില്‍ കിടക്കേണ്ടിയിരിക്കുന്നതെന്നും സുധീരന്‍ വിമർശിച്ചു
ജനപിന്തുണ നഷ്ടപ്പെട്ടതോടെ പി ആര്‍ വര്‍ക്കിന് ഇറങ്ങി; നവകേരള സദസ്സ് മെഗാ പി ആര്‍ എന്ന് വി എം സുധീരന്‍

കോഴിക്കോട്: ജനപിന്തുണ നഷ്ടപ്പെട്ടെന്ന് ബോധ്യപ്പെട്ടതോടെയാണ് സര്‍ക്കാര്‍ പി ആര്‍ വര്‍ക്കിന് ഇറങ്ങിയിരിക്കുന്നതെന്ന് കോണ്‍ഗ്രസ് നേതാവ് വി എം സുധീരന്‍. നവ കേരള സദസ്സ് മെഗാ പി ആര്‍ പരിപാടിയാണ്. ഏഴര ലക്ഷത്തോളം ഫയല്‍ കെട്ടികിടക്കുമ്പോഴാണ് സെക്രട്ടറിയേറ്റ് ശൂന്യമാക്കി മന്ത്രിമാര്‍ പി ആര്‍ വര്‍ക്കിന് ഇറങ്ങിയിരിക്കുന്നതെന്നും വി എം സുധീരന്‍ വിമര്‍ശിച്ചു.

ജനപിന്തുണ നഷ്ടപ്പെട്ടതോടെ പി ആര്‍ വര്‍ക്കിന് ഇറങ്ങി; നവകേരള സദസ്സ് മെഗാ പി ആര്‍ എന്ന് വി എം സുധീരന്‍
നവകേരള സദസ്സ് കഴിഞ്ഞാല്‍ മ്യൂസിയത്തില്‍ കയറുക കമ്മ്യൂണിസ്റ്റ് പാര്‍ട്ടി: വി മുരളീധരന്‍

ജനങ്ങളുടെ ജീവിത പ്രശ്‌നങ്ങള്‍ക്ക് പരിഹാരം കാണുന്നില്ല. ശിവശങ്കരന് പകരം മുഖ്യമന്ത്രിയാണ് ജയിലില്‍ കിടക്കേണ്ടിയിരിക്കുന്നതെന്നും സുധീരന്‍ വിമർശിച്ചു.

കാലാകാലങ്ങളില്‍ ഔചിത്യം നിലനിര്‍ത്തിയ പാര്‍ട്ടിയാണ് മുസ്ലിംലീഗ്. ഏത് രാഷ്ട്രീയ പാര്‍ട്ടിയുടെ വിശ്വാസ്യതയ്ക്കും ആ പാര്‍ട്ടിയുടെ രാഷ്ട്രീയ ഔചിത്യം പ്രധാനമാണ്. ഇക്കാര്യത്തില്‍ ലീഗ് പാരമ്പര്യം നിലനിര്‍ത്താന്‍ എന്തു ചെയ്യണമെന്ന് അവര്‍ തന്നെ ആലോചിച്ച് യുക്തമായ തീരുമാനമെടുക്കട്ടെ. എടുക്കുമെന്ന് തന്നെയാണ് പ്രതീക്ഷയെന്നും വി എം സുധീരന്‍ പറഞ്ഞു. കേരള ബാങ്ക് ഭരണസമിതിയില്‍ മുസ്ലീം ലീഗ് എംഎല്‍എയെ അംഗമാക്കിയതിലായിരുന്നു സുധീരന്‍റെ പ്രതികരണം.

Related Stories

No stories found.
logo
Reporter Live
www.reporterlive.com