മന്ത്രി- ജന-സദസ്; സഞ്ചരിക്കുന്ന മന്ത്രിസഭ ജനങ്ങളിലേക്ക്; നവകേരളസദസ് തുടങ്ങാൻ മണിക്കൂറുകൾ മാത്രം

സർക്കാർ കാര്യങ്ങൾക്കായി തലസ്ഥാനത്തേക്കോ ജില്ലാ ആസ്ഥാനത്തേക്കോ പോകേണ്ടി വരുന്ന ജനങ്ങളിലേക്ക് സർക്കാർ സംവിധാനം നേരിട്ടു വരുന്നു എന്നാണ് പരിപാടിയെക്കുറിച്ച് എൽഡിഎഫ് പറയുന്നത്. ജനങ്ങളുടെ പരാതി സ്വീകരിക്കുന്നതിന് വിപുലമായ സൗകര്യം ഒരുക്കിയിട്ടുണ്ട്.

dot image

കാസർകോട്: വിവാദങ്ങൾക്കും വിമർശനങ്ങൾക്കുമിടെ മുഖ്യമന്ത്രിയും മന്ത്രിമാരും നയിക്കുന്ന നവകേരള സദസിന് അൽപസമയത്തിനകം തുടക്കമാകും. കാസർകോട് മഞ്ചേശ്വരം മണ്ഡലത്തിലെ പൈവളികെയിൽ വൈകിട്ട് 3.30 ന് പരിപാടിയുടെ സംസ്ഥാന തല ഉദ്ഘാടനം മുഖ്യമന്ത്രി പിണറായി വിജയൻ നിർവഹിക്കും.

നവകേരള സദസിന്റെ പേരിൽ മുഖ്യമന്ത്രി നടത്തുന്നത് ഉല്ലാസയാത്ര, ഇത് തിരഞ്ഞെടുപ്പ് സ്റ്റണ്ട്: ചെന്നിത്തല

കാസർകോട്ടെ നാലു മണ്ഡലങ്ങളിൽ ഞായറാഴ്ച മണ്ഡലസദസ് നടക്കും. കാസർഗോഡ്, ഉദുമ, കാഞ്ഞങ്ങാട്, തൃക്കരിപ്പൂർ എന്നീ മണ്ഡലങ്ങളിലാണ് ഞായറാഴ്ച പര്യടനം. നവകേരള സദസ്സ് നടക്കുന്ന ദിവസം അതത് മണ്ഡലങ്ങളിലെ പ്രത്യേകം ക്ഷണിക്കപ്പെട്ട വ്യക്തികളുമായി രാവിലെ 9 മണിക്ക് മുഖ്യമന്ത്രിയും മന്ത്രിമാരും കൂടിക്കാഴ്ച നടത്തും. തുടർന്നാണ് ജനങ്ങൾക്ക് മുന്നിലേക്ക് എത്തുന്നത്. ഓരോ മണ്ഡലങ്ങളിലും പരാതികൾ സ്വീകരിക്കാൻ പ്രത്യേകം സംവിധാനം ഉണ്ട്. സുരക്ഷ കണക്കിലെടുത്ത് സദസ്സ് നടക്കുന്ന മണ്ഡലങ്ങളിൽ പ്രത്യേകം പോലീസ് സേനയെ വിന്യസിച്ചിട്ടുണ്ട്. കേരളത്തിലെ 140 മണ്ഡലങ്ങളിലും നവ കേരള സദസിന്റെ ഭാഗമായി മുഖ്യമന്ത്രിയും മന്ത്രിമാരും പര്യടനം നടത്തും. സ്വാതന്ത്ര്യ സമര സേനാനികൾ, വിവിധ മേഖലകളിലെ പ്രമുഖർ, കലാകാരൻമാർ, സെലിബ്രിറ്റികൾ, അവാർഡ് ജേതാക്കൾ എന്നിങ്ങനെ നിരവധി ആളുകൾ നവ കേരള സദസ്സിന്റെ ഭാഗമാകും. രാവിലെ 11 മണി, ഉച്ചയ്ക്ക് ശേഷം 3, 4.30, വൈകിട്ട് 6 മണി എന്നിങ്ങനെയാണ് ദിവസവും നാല് മണ്ഡലങ്ങളിലെ സദസ് നടക്കുക. അപൂർവ്വം ദിവസങ്ങളിൽ മൂന്നോ അഞ്ചോ സദസുകൾ നടക്കും. മന്ത്രിസഭാ യോഗമുള്ള ദിവസങ്ങളിൽ പ്രഭാതയോഗമുണ്ടാകില്ല.

'ഈ സദസ് ആരെ കബളിപ്പിക്കാൻ'; നവകേരള സദസിനെതിരെ സമസ്ത

നാടിന്റെ പുരോഗതിക്ക് ഇതുവരെ ചെയ്ത കാര്യങ്ങൾ ഇനി ചെയ്യാനുള്ള പദ്ധതികൾ എന്നിവയെല്ലാം മുഖ്യമന്ത്രിയും മന്ത്രിമാരും ജനങ്ങളെ പരിപാടിയിലൂടെ അറിയിക്കും. പൊതുജനങ്ങളുടെ പരാതികൾ കേൾക്കുകയും പരിഹാര നടപടികൾ സ്വീകരിക്കുകയും ചെയ്യും. സർക്കാർ കാര്യങ്ങൾക്കായി തലസ്ഥാനത്തേക്കോ ജില്ലാ ആസ്ഥാനത്തേക്കോ പോകേണ്ടി വരുന്ന ജനങ്ങളിലേക്ക് സർക്കാർ സംവിധാനം നേരിട്ടു വരുന്നു എന്നാണ് പരിപാടിയെക്കുറിച്ച് എൽഡിഎഫ് പറയുന്നത്. ജനങ്ങളുടെ പരാതി സ്വീകരിക്കുന്നതിന് വിപുലമായ സൗകര്യം ഒരുക്കിയിട്ടുണ്ട്. സ്ത്രീകൾക്കും പ്രായമായവർക്കും പരാതികൾ സമർപ്പിക്കാൻ പ്രത്യേകം കൗണ്ടറുകൾ ഉണ്ട്. പരാതി പരിഹരിച്ചോ, വൈകുന്നെങ്കിൽ കാരണമെന്ത് തുടങ്ങിയവ രണ്ടാഴ്ച്ചയ്ക്കുള്ളിൽ പരാതിക്കാരനെ അറിയിക്കും. പരാതിയുടെ സ്ഥിതി www.navakeralasadas.kerala.gov.in നിന്നും അറിയാം.

നവകേരള സദസ്സ് സർക്കാരിന്റെ അന്ത്യ യാത്ര; അവസാനത്തെ കമ്യൂണിസ്റ്റ് സർക്കാരിന്റെ വിലാപയാത്ര: സുരേന്ദ്രൻ

നവകേരള സദസിനെ വിമർശിക്കുന്ന പ്രതിപക്ഷം പരിപാടി ബഹിഷ്കരിക്കുമെന്നാണ് അറിയിച്ചിട്ടുള്ളത്. പരിപാടിയിൽ പങ്കെടുത്തിരുന്നെങ്കിൽ അത് യുഡിഎഫ് എംഎൽഎമാർ ചെയ്യുന്ന ഹിമാലയൻ ബ്ലൻഡർ ആയേനെ എന്ന് യുഡിഎഫ് കൺവീനർ എം എം ഹസൻ രാവിലെ പറഞ്ഞു. ഇത് രാഷ്ട്രീയപ്രചാരണം മാത്രമാണെന്നും അദ്ദേഹം കൂട്ടിച്ചേർത്തു. നേരത്തെ നവകേരള സദസ്സ് ബഹിഷ്കരിക്കാനുള്ള പ്രതിപക്ഷ തീരുമാനം ഹിമാലയൻ ബ്ലണ്ടറാണെന്ന് മന്ത്രി പി എ മുഹമ്മദ് റിയാസ് വിമർശിച്ചിരുന്നു.

'ഒത്തുചേരാം സംവദിക്കാം'; നവകേരള സദസിനായി കാസർകോട് ജില്ല പൂർണ സജ്ജം

നവകേരള സദസ്സ് മുഖം മിനുക്കാനുള്ള പിണറായി വിജയന്റെ നാടകമാണെന്ന് ബി ജെ പി സംസ്ഥാന അധ്യക്ഷൻ കെ സുരേന്ദ്രൻ പറഞ്ഞു. നവകേരള സദസ്സ് കഴിയുമ്പോൾ മുഖ്യമന്ത്രിയുടെയും മന്ത്രിമാരുടെയും മുഖം കൂടുതൽ വികൃതമാവുകയേ ഉള്ളൂ. ജനങ്ങൾക്ക് ക്ഷേമ പെൻഷനും ആനുകൂല്യങ്ങളും കിട്ടുന്നില്ല. അഴിമതിയും സഹകരണ കൊള്ളയും മറയ്ക്കാനാണ് ഈ നാടകം. ഇത് സർക്കാരിന്റെ അന്ത്യ യാത്രയാണ്. അവസാനത്തെ കമ്യൂണിസ്റ്റ് സർക്കാരിന്റെ വിലാപയാത്രയാണെന്നും സുരേന്ദ്രൻ അഭിപ്രായപ്പെട്ടു. കെ സുരേന്ദ്രന്റെ വിമർശനത്തെക്കുറിച്ച് ചോദിച്ചപ്പോൾ സുരേന്ദ്രൻ ആഗ്രഹം കരഞ്ഞു തീർക്കട്ടെ എന്നായിരുന്നു സിപിഐഎം നേതാവ് എ കെ ബാലന്റെ മറുപടി. മുഖ്യമന്ത്രിയും മന്ത്രിമാരും സഞ്ചരിക്കുന്ന ബസിനെച്ചൊല്ലിയുള്ള വിവാദം അനാവശ്യമാണെന്നും ബാലൻ പറഞ്ഞു. നവ കേരള സദസിന്റെ പ്രതിച്ഛായ ഇല്ലാതാക്കാൻ ബിജെപിയും യുഡിഎഫും ശ്രമിക്കും. അതിലൊന്നാണ് ബസ്സിനെതിരായ വിവാദം. ബസ് ടെൻഡർ വിളിച്ച് വിറ്റാൽ ഇരട്ടി വില കിട്ടും. ബസ് മ്യൂസിയത്തിൽ വച്ചാൽ പോലും ലക്ഷങ്ങൾ കാണാൻ വരും. ആർഭാടമാണ് എന്ന് പറഞ്ഞു ആരും രംഗത്ത് വരേണ്ടതില്ലെന്നും എ കെ ബാലൻ മാധ്യമങ്ങളോട് പ്രതികരിച്ചിരുന്നു.

dot image
To advertise here,contact us
dot image
To advertise here,contact us
To advertise here,contact us