സര്‍ക്കാര്‍ ജീവനക്കാരുടെ ജീവന്‍ രക്ഷാ ഇന്‍ഷ്വറന്‍സ് ആനുകൂല്യങ്ങള്‍ ഉയര്‍ത്തി;അപകട മരണത്തിന് 15 ലക്ഷം

അതേ സമയം വാര്‍ഷിക പ്രീമിയത്തില്‍ മാറ്റമില്ല
സര്‍ക്കാര്‍ ജീവനക്കാരുടെ ജീവന്‍ രക്ഷാ ഇന്‍ഷ്വറന്‍സ് ആനുകൂല്യങ്ങള്‍ ഉയര്‍ത്തി;അപകട മരണത്തിന് 15 ലക്ഷം

തിരുവനന്തപുരം: സര്‍ക്കാര്‍ ജീവനക്കാരുടെ ജീവന്‍ രക്ഷാ ഇന്‍ഷ്വറന്‍സ് പദ്ധതി ആനുകൂല്യങ്ങള്‍ ഉയര്‍ത്തി. അപകട മരണത്തിന് 15 ലക്ഷം രൂപയാണ് ലഭിക്കുക. സ്വാഭാവിക മരണത്തിന് അഞ്ചു ലക്ഷം രൂപയാണ് ലഭിക്കുക.

പൂര്‍ണമായും ശയ്യാവലംബമാകുന്ന സ്ഥിതിയില്‍ 15 ലക്ഷം രൂപ ലഭിക്കും. 80 ശതമാനത്തില്‍ കൂടുതല്‍ വൈകല്യം സംഭവിച്ചാലും ഇതേ ആനുകൂല്യമാണ് ലഭിക്കുക.

സര്‍ക്കാര്‍ ജീവനക്കാരുടെ ജീവന്‍ രക്ഷാ ഇന്‍ഷ്വറന്‍സ് ആനുകൂല്യങ്ങള്‍ ഉയര്‍ത്തി;അപകട മരണത്തിന് 15 ലക്ഷം
അങ്കണവാടി ടീച്ചര്‍മാര്‍ക്കും ആശാവര്‍ക്കര്‍മാര്‍ക്കും വേതനം 1000 രൂപ കൂട്ടും: ധനമന്ത്രി

കൈ, കാല്‍, കാഴ്ച, കേള്‍വി നഷ്ടങ്ങള്‍ക്കും പരിരക്ഷ ഉണ്ടാവും. വാഗ്ദത്ത തുകയുടെ 40 മുതല്‍ 100 ശതമാനം വരെ നഷ്ടപരിഹാരം ലഭിക്കും. അതേ സമയം വാര്‍ഷിക പ്രീമിയത്തില്‍ മാറ്റമില്ല.

സര്‍ക്കാര്‍, അര്‍ദ്ധ സര്‍ക്കാര്‍, പൊതുമേഖല, സഹകരണ സ്ഥാപനങ്ങള്‍, സര്‍വകലാശാലകള്‍, മറ്റ് സ്വയംഭരണ സ്ഥാപനങ്ങള്‍ എന്നിവയിലെ ജീവനക്കാര്‍ക്കായാണ് ഈ പദ്ധതി.

Related Stories

No stories found.
logo
Reporter Live
www.reporterlive.com