
തൃശൂര്: പഴുവിൽ കാരുണ്യ ചാരിറ്റബിൾ സൊസൈറ്റിയുടെ പതിമൂന്നാമത് വാർഷികാഘോഷ പരിപാടികളുടെ സമാപനവും അവാർഡ് ദാന സമർപ്പണവും നടന്നു. പെരിങ്ങോട്ടുകര ദേവസ്ഥാനാധിപതി ഉണ്ണി ദാമോദരൻ സമ്മേളനം ഉദ്ഘാടനം ചെയ്തു. കാരുണ്യ മാൻ ഓഫ് ദി ഇയർ പുരസ്കാരം കോർഡിനേറ്റർ സലീഷ് തണ്ടാശ്ശേരി സുരേഷ് ഗോപിക്ക് സമ്മാനിച്ചു. സൊസൈറ്റി പ്രസിഡന്റ് സജിത്ത് പാണ്ടാരിക്കൽ അദ്ധ്യക്ഷത വഹിച്ചു. കെ ഡി ദേവദാസ്, ഇ പി സൈമൺ, ഇ വി എൻ പ്രേം ദാസ് എന്നിവർ സംസാരിച്ചു.