'നവകേരള സദസിൽ മുഴുവൻ സർക്കാർ ഉദ്യോഗസ്ഥരും പങ്കെടുക്കണം'; വിചിത്ര ഉത്തരവുമായി കാസർകോട് ജില്ലാ കളക്ടർ

ഞായറാഴ്ച പ്രവർത്തി ദിവസമാക്കിയാണ് കളക്ടർ വിചിത്ര ഉത്തരവിറക്കിയിരിക്കുന്നത്
'നവകേരള സദസിൽ മുഴുവൻ സർക്കാർ ഉദ്യോഗസ്ഥരും പങ്കെടുക്കണം'; വിചിത്ര ഉത്തരവുമായി കാസർകോട് ജില്ലാ കളക്ടർ

കാസർകോട്: നവ കേരള സദസിൽ എല്ലാ സർക്കാർ ജീവനക്കാരും പങ്കെടുക്കണമെന്ന് വിചിത്ര ഉത്തരവുമായി കാസർകോട് ജില്ലാ കളക്ടർ. ആരെയും ഒഴിവാക്കാതെയാണ് കളക്ടറുടെ ഉത്തരവ്. ഉത്തരവിന്റെ പകർപ്പ് റിപ്പോർട്ടറിന് ലഭിച്ചു. നവംബർ 18, 19 തീയതികളിലാണ് ജില്ലയിൽ നവ കേരള സദസ് നടക്കുന്നത്. അതത് മണ്ഡലത്തിലെ ഉദ്യോഗസ്ഥരാണ് പരിപാടിയിൽ പങ്കെടുക്കേണ്ടത്. ഞായറാഴ്ച പ്രവർത്തി ദിവസമാക്കിയാണ് കളക്ടർ വിചിത്ര ഉത്തരവിറക്കിയിരിക്കുന്നത്. ഇന്നലെ വൈകിട്ടാണ് ഉത്തരവിറക്കിയത്.

ചീഫ് സെക്രട്ടറിയുടെ ഉത്തരവ് പരാമർശമാക്കിയാണ് കളക്ടറുടെ നടപടി. ജനങ്ങളുമായി സംവദിക്കാനാണ് നവ കേരള സദസെന്നും ഇത് കേരള സർക്കാരിന്റെ ഔദ്യോഗിക പരിപാടിയാണെന്നുമടക്കമുള്ള പരാമ‍ർശങ്ങളും ഉത്തരവിലുണ്ട്. എല്ലാ സർക്കാർ ജീവനക്കാരും പങ്കെടുക്കണം, 2023 നവംബർ 19 ഞായർ പ്രവർത്തി ദിവസമാണ്, പങ്കെടുക്കാൻ ഡ്യൂട്ടി നൽകിക്കൊണ്ട് വകുപ്പ് ജില്ലാ മേധാവി ഉത്തരവിറക്കണം, എല്ലാ ജീവനക്കാരും പങ്കെടുക്കുന്നു എന്ന് ഉറപ്പുവരുത്തണമെന്നും വകുപ്പ് ജില്ലാ മേധാവികൾക്ക് നിർദേശം നൽകിയിരിക്കുന്നു.

'നവകേരള സദസിൽ മുഴുവൻ സർക്കാർ ഉദ്യോഗസ്ഥരും പങ്കെടുക്കണം'; വിചിത്ര ഉത്തരവുമായി കാസർകോട് ജില്ലാ കളക്ടർ
നവകേരള സദസ്: ഒരു കോടിയുടെ ബസ് ആഢംബരമല്ല, ടോയ്ലറ്റ് അധികമായി ഉണ്ടെന്ന് മാത്രം; ഗതാഗതമന്ത്രി

നി‍ർദേശവുമായി ബന്ധപ്പെട്ട വിവരം നവംബർ 16ന് മുമ്പ് വകുപ്പ് ജില്ലാ മേധാവികൾ കളക്ടറേറ്റിൽ അറിയിക്കണം. എന്നാൽ ഉത്തരവിൽ അടിയന്തര സേവനങ്ങളെക്കുറിച്ച് പരാമർശിച്ചിട്ടില്ല. ഉത്തരവ് പ്രകാരം പ്രവ‍ർത്തിക്കണമെങ്കിൽ സർക്കാർ ആശുപത്രികൾ അടക്കം അടച്ചുപൂട്ടേണ്ടി വരും. പൊലീസ് സ്റ്റേഷൻ, ഫയർഫോഴ്സ് എന്നീ വിഭാ​ഗങ്ങളും എന്ത് ചെയ്യണമെന്നറിയാതിരിക്കുകയാണ്. ഉത്തരവിൽ ആശങ്കയിലാണ് കാസർ‌കോട്ടെ ജീവനക്കാ‍ർ.

Related Stories

No stories found.
logo
Reporter Live
www.reporterlive.com